കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : മരുഭൂമിയിലേക്ക് വികസനം വ്യാപിപ്പിക്കുന്ന ’15 മിനിറ്റ് സിറ്റി’ പദ്ധതിയുമായി ദുബൈ. സുഖകരവുമായ ജീവിത സാഹചര്യം ഉറപ്പാക്കുന്ന എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് 15 മിനിറ്റ് സിറ്റി’ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. പതിനഞ്ച് മിനിറ്റിനകം എല്ലാ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളുംലഭിക്കുന്ന ഈ നഗര മാതൃക ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്നതാകും. വിവിധ ഗതാഗതമാര്‍ഗങ്ങള്‍,സ്കൂള്‍,ആശുപത്രി,പാര്‍ക്കുകള്‍,സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും നടന്നെത്താവുന്ന ദൂരത്തില്‍ ’15 മിനിറ്റ് സിറ്റി’യില്‍ ലഭ്യമാകും. 2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ദുബൈയില്‍ നടന്ന എക്സ്പോ 2020 ലോകമേളയുടെ പ്രദേശത്താണ് ’15 മിനിറ്റ് സിറ്റി’ നിര്‍മിക്കുന്നത്. 2026 ആദ്യപാദത്തില്‍ പദ്ധതി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് ഉദ്ദേശ്യം.
എക്സ്പോ സിറ്റിയിലെ സര്‍റിയല്‍ വാട്ടര്‍ ഫീച്ചര്‍,അല്‍ വാസല്‍ പ്ലാസ എന്നിവയെല്ലാം താമസ കെട്ടിടങ്ങളില്‍നിന്ന് കാണാനാവും. നടപ്പാതകള്‍,സൈക്കിള്‍ പാതകള്‍,പൂന്തോട്ടം എന്നിവയും ഇവിടെയുണ്ടാകും. പച്ചപ്പ് നിറഞ്ഞ ഈ പ്രദേശത്തിന്റെ സൗന്ദര്യവും മെച്ചപ്പെട്ട തൊഴില്‍,ചികിത്സ,അടിസ്ഥാനസൗകര്യം, സാമൂഹികാവസ്ഥ,വിദ്യാഭ്യാസം എന്നീ സൗകര്യങ്ങളും വഴി യുഎഇയിലേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാനാണ് പദ്ധതി.
പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ ദുബൈയിയില്‍ മാത്രം ജനസംഖ്യ ഇരട്ടിയാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ നിലവില്‍ യുഎഇ. ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഏറ്റവും നവീനമായ താമസ കേന്ദ്രങ്ങളാണ് മരുഭൂമിയിലേക്ക് വ്യാപിപ്പിക്കുക. കേവലം കെട്ടിട നിര്മാണമെന്നതിനപ്പുറം കുടുംബവും കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കാനുള്ള വാസകേന്ദ്രങ്ങള്‍ ഉറപ്പാക്കുകയാണ് യുഎഇ.