
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഫുജൈറ : യുഎഇയുടെ ഈദ് അല് ഇത്തിഹാദിന്റെ ഭാഗമായി ഫുജൈറയിലെ ശിക്ഷാ,തിരുത്തല് സ്ഥാപനങ്ങളില്നിന്ന് 118 തടവുകാരെ മോചിപ്പിക്കാന് സുപ്രീം കൗണ്സില് അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന് മുഹമ്മദ് അല് ഷര്ഖി ഉത്തരവിട്ടു. നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിലെ അന്തേവാസികളെ തിരഞ്ഞെടുത്തത്. തടവുകാര്ക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങള്ക്ക് സന്തോഷം ന ല്കാനുമുള്ള അവസരം നല്കാനുള്ള ശൈഖ് ഹമദിന്റെ ആഗ്രഹത്തിന്റെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കാന് ഉത്തരവിട്ടത്.