കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ:53ാമത് ഈദ് അല്‍ അല്‍ ഇത്തിഹാദിന്റെ ഭാഗമായി കരാട്ടെ കിഡ് മാര്‍ഷ്യല്‍ ആര്‍ട്സ് മംസാര്‍ ഇത്തിഹാദ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പത്താമത് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. 35 രാജ്യങ്ങളില്‍ നിന്നുള്ള 500ലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. യുഎഇ കരാട്ടെ ഫെഡറേഷന് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ ജാസിം ഹസന്,യുഎഇ കരാട്ടെ ഫെഡറേഷന് കോര്‍ഡിനേറ്റര്‍ ഉസ്മാന് സിവി,റെജി തോമസ്,ഷമീം യൂസഫ് പങ്കെടുത്തു.
യുഎഇ ഭരണാധികാരികള്‍ക്ക് ആദരവര്പിച്ച് മത്സരാര്‍ത്ഥികള്‍ മാര്‍ച്ച് പാസ്റ്റ് നടത്തി. ക്യാപ്റ്റന്‍ ജാസിം ഹസന് സല്യൂട്ട് സ്വീകരിച്ചു. കത്ത,കുമിത്തെ വിഭാഗങ്ങളിലായി ഒരേസമയം നാലു വേദികളില്‍ മത്സരങ്ങള്‍ നടന്നു. അല്‍ ഖിസൈസ് ടീം ഒന്നാം സ്ഥാനവും സിലിക്കോണ്‍, ഷാര്‍ജ കരാട്ടെ കേന്ദ്രങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിജയികള്‍ക്ക് ദുബൈ പോലീസിലെ മേജര്‍ ഉമര്‍ അല്‍ മര്‍സൂക്കി,ക്യാപ്റ്റന്‍ റാഷിദ് ഹുസൈന് എന്നിവര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.