
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: സൊമാലിയ പ്രസിഡന്റ് ഹസന് ശൈഖ് മുഹമ്മദിനെതിരെ നടന്ന ഭീകരാക്രമണ ശ്രമത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. നിരവധി നിരപരാധികളുടെ മരണത്തിനും പരിക്കിനും കാരണമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും സുരക്ഷയും സുസ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണ്. ഇത്തരം ഭീകരതയെ യുഎഇ എക്കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും ക്രിമിനല്‍ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്യാന് അല്‍ നഹ്യാന് പറഞ്ഞു. സൊമാലിയന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോടുമുള്ള അനുശോചനവും അദ്ദേഹം അറിയിച്ചു.