‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും
അബുദാബി : യുഎഇ സുരക്ഷിത കോട്ടയായി എക്കാലവും തുടരുമെന്ന് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. ഹൂത്തി ആക്രമണത്തെ നിര്‍വീര്യമാക്കിയ ജനുവരി 17ന്റെ ഓര്‍മപുതുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. ഇമാറാത്തികളുടെ ധീരതയുടെയും ഐക്യത്തിന്റെയും അടയാളമാണിത്. ഈ ഐക്യമാണ് യുഎഇയെ നയിക്കുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ അന്തസും സുരക്ഷയും പരമപ്രധാനമാണെന്നും മുമ്പോട്ടുള്ള പ്രയാണത്തിനും പുരോഗതിക്കും ഈ ഓര്‍മകള്‍ ഊര്‍ജം പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.