സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
മസ്കത്ത് : കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ‘സസ്നേഹം കോഴിക്കോട്’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിനും ഫാമിലി ഫെസ്റ്റിനും ഉജ്വല സമാപനം. മബേല മസ്കത്ത് മാളിന് സമീപമുള്ള ഫുട്ബോള്‍ ഗ്രൗണ്ടില്‍ 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് അലസലാമ പൊളി ക്ലിനിക് മാനേജിങ് ഡയരക്ടര്‍ ഡോ.സിദ്ദീഖ് മങ്കട കിക്കോഫ് ചെയ്തു. വാശിയേറിയ മത്സരത്തില്‍ ടീ ടൈം സ്പോണ്സര് ചെയ്ത മസ്കത്ത് ഹമേഴ്സ് ജേതാക്കളായി.
ടോപ് ടെന്‍ ബര്കയാണ് റണ്ണേഴ്സപ്പ്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലബാര്‍ വിങ് സ്പോണ്സര് ചെയ്ത ഫിഫ മബേല മൂന്നാം സ്ഥാനം നേടി. ബെസ്റ്റ് പ്ലെയറായി ടോപ് ടെന്‍ ബര്‍കയുടെ ഹാഫിസ്,ടോപ് സ്കോററായി നെസ്റ്റോ എഫ്സിയുടെ സാലി,ബെസ്റ്റ് ഗോള്‍ കീപ്പറായി മസ്കത്ത് ഹാമേഴ്സ് താരം അജു,ബെസ്റ്റ് ഡിഫെന്‍ഡര്‍ നൗഷാദ്,ബെസ്റ്റ് ടീം മാനേജര്‍ ആയി ഫിഫ മെബേലയുടെ ഇബ്രാഹീം ഒറ്റപ്പാലം എന്നിവരെയും തിരഞ്ഞടുത്തു. റിയലക്സ് എഫ്സിക്കാണ് ഫെയര്‍ പ്ലേ അവാര്‍ഡ്.
മൊഞ്ചുള്ള കോഴിക്കോട് എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച മെഹന്ദി ഫെസ്റ്റില്‍ നാല്പതോളം സ്ത്രീകള്‍ പങ്കെടുത്തു. മിഠായി തെരുവും കോഴിക്കോട് ബീച്ചും മൊയ്ദീന് പള്ളിയും ഐസുരതിയും പൊറ്റക്കാടിന്റെ കഥയും മിഷ്കാല്‍ പള്ളിയടക്കം നിരവധി ആശയങ്ങള്‍ മൈലാഞ്ചി കൈകളില്‍ വിരിഞ്ഞു. ബഷിമ,ഫസീല ഷൗക്കത്ത്,സഫ മറിയം തുടങ്ങിയവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രമുഖ മെഹന്ദി സ്പെഷ്യലിസ്റ്റുകളായ ഷൗബി നൗഷാദ്,ദഹ്ഷാ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്ക്കുമായി നിരവധി കായിക വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മസ്കത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്റഫ് നാദാപുരം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ പറമ്പത്ത് സ്വാഗതാവും ട്രഷറര്‍ റസാഖ് പേരാമ്പ്ര നന്ദിയും പറഞ്ഞു.