കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
മുംബൈ: ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ബി.സി.സി.ഐ അധികമായി വാഗ്ദാനം ചെയ്ത രണ്ടര കോടി രൂപ നിരസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡ്.
തന്റെ സഹപരിശീലകർക്ക് നല്കിയ തുക തനിക്കും മതിയെന്ന് ദ്രാവിഡ് നിലപാടെടുത്തു. ബൗളിങ് പരിശീലകൻ പരാസ് മാംബ്രെ, ഫീല്‍ഡിങ് പരിശീലകൻ ടി.ദിലീപ്, ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ് എന്നിവർക്ക് നല്കുന്ന പാരിതോഷികം തന്നെ തനിക്കും മതിയെന്ന നിലപാട് ദ്രാവിഡ് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. ട്വന്റി 20 ലോകപ്പിലെ 15 അംഗ ടീമിനും പരിശീലകൻ ദ്രാവിഡിനും അഞ്ച് കോടി രൂപ വെച്ച് പാരിതോഷികം നല്‍കാനായിരുന്നു ബി.സി.സി.ഐ തീരുമാനം. ദ്രാവിഡിനെ പിന്തുണച്ച സപ്പോർട്ടിങ് സ്റ്റാഫിന് രണ്ടര കോടിയും സെലക്ടർമാർക്ക് ഒരു കോടി രൂപ നല്‍കാനും ബി.സി.സി.ഐ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സപ്പോർട്ടിങ് സ്റ്റാഫിന് നല്കുന്ന തുക തന്നെ തനിക്കും മതിയെന്ന് ദ്രാവിഡ് നിലപാടെടുത്തത്.