
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്കായി ദുബൈയിലെത്തിയ സഞ്ചാരികള്‍ക്ക് ഗംഭീര വരവേല്‍പ്പ് നല്കി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ പ്രത്യേക സമ്മാനങ്ങളും, പാസ്പോര്ട്ടില് ‘ഈദ് ഇന്‍ ദുബൈ’ എന്ന പ്രത്യേക സ്റ്റാമ്പും പതിച്ചാണ് സ്വീകരിച്ചത്. കൂടാതെ,യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജീവചരിത്രമായ ‘ടു ബി ദ ഫസ്റ്റ്’ എന്ന പുസ്തകവും ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആര്‍എഫ്എ) യാത്രക്കാര്‍ക്ക് സമ്മാനിച്ചു.
യാത്രക്കാര്‍ക്ക് സന്തോഷകരമായ ഈദ് അനുഭവം നല്‍കുന്നതിനായി വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ വേഗത്തിലും സുഗമമായും പൂര്‍ത്തിയാക്കാന്‍ ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. ആദ്യ പെരുന്നാള്‍ ദിവസം യാത്രക്കാര്‍ക്ക് ലഭിക്കേണ്ട സേവനം ഉറപ്പാക്കാനും ഈദ് ആശംസകള്‍ നേരാനും ദുബൈ വിമാനത്താവളത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി,അസി.ഡയരക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് എയര്‍പോര്‍ട്ടില്‍ സന്ദര്‍ശനം നടത്തിയത്.
ഈദ് കാലത്ത് സഞ്ചാരികള്‍ക്ക് സന്തോഷകരമായ അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഒരുമിച്ച് എയര്‍പോര്‍ട്ടിലെത്തിയത്. ദുബൈയുടെ പ്രശസ്തി നിലനിര്‍ത്തുന്നതിനും ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യങ്ങള്‍ നല്‍കുന്നതിനും ജിഡിആര്‍എഫ്എ എന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചു. അവധി ദിവസത്തിലും യാത്രക്കാര്‍ക്ക് വേഗത്തിലും സുഗമമായും യാത്ര ചെയ്യാന്‍ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മികവിനെ ലഫ്.ജനറല്‍ പ്രത്യേകം അഭിനന്ദിച്ചു. അതോടൊപ്പം അവര്‍ക്ക് ഈദ് ആശംസകളും നേര്‍ന്നു. 4 മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കായി 2023 ഏപ്രിലില്‍ തുടങ്ങിയ ‘കിഡ്സ് പാസ്പോര്‍ട്ട് പ്ലാറ്റ്ഫോം’, സ്മാര്‍ട്ട് ഗേറ്റുകള്‍,സ്മാര്‍ട്ട് ട്രാക്ക് തുടങ്ങിയ വിമാനത്താവളത്തിലെ സൗകര്യങ്ങളും ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.
ജീവനക്കാരുടെ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് നിറഞ്ഞ സംതൃപ്തി നല്‍കുകയും യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്തുവെന്ന് അല്‍ മര്‍റി പറഞ്ഞു. യാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം നല്കാന് ദുബൈ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരെ ഉദ്യോഗസ്ഥ സംഘം അഭിവാദ്യം ചെയ്യുകയും അവര്‍ക്ക് ഈദ് ആശംസ നേരുകയും ചെയ്തു. ഈദ് അവധിക്കാലത്ത് വര്‍ധിച്ച യാത്രാ തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായ കൂടുതല്‍ ജീവനക്കാരെ എയര്‍പോര്‍ട്ടില്‍ വിന്യസിച്ചിരുന്നു.