
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ: സ്വര്‍ണ വ്യാപാര മേഖലയില്‍ വാശിയേറിയ മത്സരം നടക്കുമ്പോഴും പാരമ്പര്യത്തിന്റെ തിളക്കവുമായി ഷാര്‍ജ ഗോള്‍ഡ് സൂക്ക്. യുഎഇ ജനതയുടെ വിലയേറിയ മഞ്ഞ ലോഹത്തോടുള്ള ശാശ്വതമായ ആകര്‍ഷണത്തിന്റെ തെളിവാണ് ഷാര്‍ജയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗോള്‍ഡ് സൂക്ക്. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ഒരിടമെന്ന ചരിത്രപരമായ പദവിയാണ് ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. യുഎഇയുടെ അഞ്ച് ദിര്‍ഹം കറന്‍സിയിലുള്ള ചിത്രം ഷാര്‍ജ സൂഖ് ആണ്. ഇസ്്ലാമിക ലിഖിതങ്ങളും നീല നിറങ്ങളും കൊണ്ട് അലങ്കരിച്ച സ്റ്റീം ട്രെയിന്‍ രൂപകല്‍പ്പനയുള്ള ഒരു വാസ്തുവിദ്യാ മാസ്റ്റര്‍പീസ് ആണ്. വാസ്തുവിദ്യയിലെ ഈ നീല നിറത്തിന്റെ ആധിക്യമാണ് ബ്ലൂ സൂക്ക് എന്ന പേര് കെട്ടിടത്തിന് നേടിക്കൊടുത്തത്. എട്ട് ബാല്‍ക്കണികളുള്ള രണ്ട് പ്രധാന കെട്ടിടങ്ങളും അവയെ ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സൂക്ക്. കെട്ടിടത്തിന്റെ ഒരു ഭാഗം സ്വര്‍ണ്ണത്തിലും, മറ്റേ ഭാഗം പരവതാനികള്‍, പുരാവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏകദേശം 600 ഷോപ്പുകളുള്ള സൂക്ക്, പ്രാദേശിക സ്വര്‍ണ്ണ വ്യാപാരികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും അവരുടെ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുന്നതിനും നഗരത്തിന്റെ സാമ്പത്തിക ഭൂപ്രകൃതിയില്‍ സംഭാവന നല്കുന്നതിനുമുള്ള ഒരു വേദിയായി പ്രവര്‍ത്തിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ഉപഭോക്താക്കളുടെ മാറി വന്ന ഷോപ്പിംഗ് ശീലങ്ങളള്ക്കനുസരിച്ച് ഗോള്‍ഡ് സൂക്ക് വികസിച്ചു. പരമ്പരാഗത ഡിസൈനുകള്‍ തുടരുമ്പോള്‍, ന്യൂജെന്‍ ഉപഭോക്താക്കള്‍ക്കായി ആധുനികവും സമകാലികവുമായ ഡിസൈനുകള്‍ സൂക്കില്‍ ലഭ്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇവിടെ സ്വര്‍ണം, വിലയേറിയ കല്ലുകള്‍, മുത്തുകള്‍ എന്നിവയുടെ വ്യാപാരികള്‍ക്കായി 727 ബിസിനസ് ലൈസന്‍സുകള്‍ അനുവദിച്ചതായി ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ എണ്ണത്തില്‍ 138% വര്‍ധനവാണ് ഇത് രേഖപ്പെടുത്തുന്നത്. 1965ല്‍ സ്ഥാപിതമായ ജിജി ആന്‍ഡ് സണ്‍സ് ജ്വല്ലറി, ഗോള്‍ഡ് സൂക്കിലെ ആദ്യത്തെ സ്വര്‍ണവ്യാപാരികളാണ്. ഇവിടെ നിന്ന് തുടക്കം കുറിച്ച ഈ ജ്വല്ലറി ഉടമകള്‍ക്ക് ഇപ്പോള്‍ യുഎഇയില്‍ ഉടനീളം ആറ് ശാഖകളാണുള്ളത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടും ഷാര്‍ജ ഗോള്‍ഡ് മാര്‍ക്കറ്റ് അതിന്റെ പാരമ്പര്യത്തിന്റെ പ്രൗഡി വിടാതെ വ്യാപാരം തുടരുന്നു. ചില വിപണികളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയുന്നുണ്ടെങ്കിലും, പ്രത്യേക അവസരങ്ങളിലും അവധി ദിവസങ്ങളിലും സൂക്കിലെ സ്വര്‍ണ്ണ വ്യാപാരം മാറ്റമില്ലാതെ നടക്കുന്നു. ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, എമിറേറ്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് മാര്‍ക്കറ്റിലെ ഉപഭോക്താക്കളില്‍ കൂടുതല്‍. ഒരു കാലത്ത് യുഎഇയിലെ സ്ത്രീകളുടെ സമ്പത്തിന്റെയും സാമൂഹിക പദവിയുടെയും പ്രതീകമായി കണക്കാക്കിയിരുന്ന ചെറിയ സ്വര്‍ണ്ണ നാണയങ്ങള്‍ കൊണ്ട് അലങ്കരിച്ച അല്‍മരിയ നെക്ലേസ്, പഴയ ആഭരണങ്ങളായ അല്‍ കവാഷി, നാക്ക്സ്, അരയില്‍ ധരിക്കുന്ന ബെല്‍റ്റ് എന്നിവക്ക് സൂക്കില്‍ ഇന്നും ആവശ്യക്കാര്‍ ഏറെയാണ്. യുഎഇയില്‍ എത്തിപ്പെടുന്ന ഒരാള്‍ ആകാംക്ഷയുള്ള സഞ്ചാരിയോ സ്വര്‍ണ്ണത്തിന്റെ ഒരു ആസ്വാദകനോ ആകസ്മിക ആരാധകനോ ആകട്ടെ, ഷാര്‍ജയിലെ ഗോള്‍ഡ് സൂക്ക് അവര്‍ക്ക് സ്വര്‍ണ്ണത്തിന്റെ കാലാതീതമായ പ്രൗഢിയിലേക്ക് അവിസ്മരണീയമായ ഒരു യാത്ര പ്രദാനം ചെയ്യുന്നു.