
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ഷാര്‍ജ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ ഷാര്‍ജ സംസ്ഥാന കമ്മിറ്റി ‘അഹ്ബാബുല്‍ ജാമിഅ 2025’ ഇഫ്താര്‍ സംഗമവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് യുഎം അബ്ദുറഹ്മാന് മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ ഷാര്‍ജ കമ്മിറ്റി പ്രസിഡന്റ് അക്ബര്‍ ഹാജി അധ്യക്ഷനായി. ജാമിഅ നൂരിയ അറബ്ബിയ പ്രഫസര്‍ മുസ്തഫ ഫൈസി മുഖ്യപ്രഭാഷണം നടത്തി. യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഫൈസി വിഷയാവതരണം നടത്തി.
ഷിഹാസ് സുല്‍ത്താന്‍,സിറാജ് മുസ്തഫ,അഹമ്മദ് സുലൈമാന്‍ ഹാജി പ്രസംഗിച്ചു. ഷാര്‍ജ കെഎംസിസി ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍,അബ്ദുല്ല ചേലേരി,ഉമ്മര്‍,ത്വഹ ഹുദവി,അബ്ദുല്ല മല്ലച്ചേരി,നസീര്‍ ടിവി,ബഷീര്‍ ഇരിക്കൂര്‍,സുബൈര്‍ പള്ളിക്കാല്‍ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് അബൂബക്കര്‍ നാദാപുരം,ഷാനവാസ് കെഎസ്,റിയാസ് നടക്കല്‍, സൈദ് മുഹമ്മദ്,റഫീഖ് കിഴിക്കര,ഉണ്ണീന്‍കുട്ടി,സെക്രട്ടറിമാരായ നുഫൈല്‍ പുത്തന്‍ചിറ,മുബശിര്‍ ഫൈസി,ഇര്‍ഷാദ്, സികെ കുഞ്ഞബ്ദുല്ല,അബ്ദുസ്സലാം,അസ്ലം വേങ്ങര,സിസി മൊയ്ദു നേതൃത്വം നല്കി. കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. അഷ്റഫ് വെട്ടം സ്വാഗതംവും സെക്രട്ടറി ഷാ മുക്കൂട് നന്ദിയും പറഞ്ഞു.