
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: ജാഫിലിയയില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ഉപഭോക്തൃ സന്തോഷ കേന്ദ്രം ഈദുല്‍ ഫിത്വര്‍ അവധിക്ക് ശേഷം താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ അറ്റകുറ്റപ്പണികളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് അടച്ചുപൂട്ടല്‍. പകരമായി ജിഡിആര്‍എഫ്എ ദുബൈ മാക്സ് മെട്രോ സ്റ്റേഷന് പിന്നില്‍ ഒരു ബദല്‍ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. വിസ സേവനങ്ങള്‍, ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ 24/7 ലഭ്യമായ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് 8005111 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി ‘അമേര്‍’ കോള്‍ സെന്ററുമായി ബന്ധപ്പെടാം അല്ലെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.