ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി: ലളിതമായ രീതിയില്‍ കൈമുട്ടി പാട്ടുകള്‍ അവതരിപ്പിച്ച് പെരുന്നാള്‍ രാവിലെ പാലക്കട് ജില്ലാ കെഎംസിസി ഒരുക്കിയ പാലക്കാടന്‍ വല്ല്യെരുന്നാള് വേറിട്ട്അനുഭവമായി. മാപ്പിളപ്പാട്ടും സിനിമാപാട്ടും കോര്‍ത്തിണക്കി ലളിതമായ ഓര്കസ്ട്രയുമായെത്തിയ ഗായകസംഘം പെരുന്നാള്‍ സുദിനം താളാത്മകമാക്കി. അബൂദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടത്തിയ ഈദ് ആഘോഷത്തില്‍ പാലക്കാട് ജില്ല കെഎംസിസി പ്രസിഡന്റ് ഷിഹാബ് കരിമ്പനോട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി സി. എച്ച് യൂസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കെഎംസിസി അക്ടിംഗ് പ്രസിഡന്റ് റഷീദ് പട്ടാമ്പി, സെക്രട്ടറിമാരായ ട.കെ അബ്ദുല്‍ സലാം, ഷാനവാസ് പുളിക്കല്‍, അന്‍വര്‍ ചുള്ളിമുണ്ട എന്നിവര്‍ ഈദ് സന്ദേശം നല്കി. ഗ്രീന്‍സ്റ്റാര്‍ മിഡില്‍ഈസ്റ്റ് ആണ് കൈമുട്ടിപാട്ട് അവതരിപ്പിച്ചത്. ജില്ലയിലെ കലാകാരന്മാര് അവതരിപ്പിച്ച പരിപാടികളും അരങ്ങേറി. ജില്ലാ നേതാക്കളായ മജീദ് അണ്ണാന്ത്തൊടി, കരീം കീടത്ത്, നൗഫല്‍ തോണിക്കര, ജാഫര്‍ നാലക്കത്ത്, ഹാരിസ് അണ്ണാന്‍തൊടി, ഖാജഹുസൈന് പുത്തനങ്ങാടി, മൊയ്തുപ്പ മോളൂര്‍, അബൂബക്കര്‍ എവക്കാട്, ഫൈസല്‍ കൊടനാട്, ഷംസുദ്ധീന് കൊലോത്തൊടി, മുത്തലിബ് അരയാലിന് ഈദ് ആഘോഷത്തിന് നേതൃത്വം നല്കി. പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ഈസ്മയില്‍ സ്വാഗതവും ഉനൈസ് കുമരനല്ലൂര്‍ നന്ദിയും പറഞ്ഞു.