
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
കുവൈത്ത് : പൂര്‍വികരുടെ സാഹസിക കടല്‍ യാത്രയുടെ ഓര്‍മകളില്‍ കുവൈത്തില്‍ പേള്‍ ഡൈവിംഗ് ഫെസ്റ്റിവല്‍ നടത്തുന്നു. മുത്തു പെറുക്കാന്‍ മനുഷ്യ നിര്‍മ്മിത കപ്പലുകളില്‍ നടത്തിയ പൂര്‍വികരുടെ യാത്രയുടെ പുനരാവിഷ്കാരമാണ് പേള്‍ ഡൈവിംഗ് ഫെസ്റ്റിവല്‍. ഈ വര്‍ഷം ആഗസ്റ്റ് 10 മുതല്‍ 15 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. കുവൈത്ത് മറൈന്‍ സ്പോര്‍ട്സ് ക്ലബാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. കപ്പലുകള്‍ ഓഗസ്റ്റ് 10ന് രാവിലെ 8.30ന് സാല്‍മിയയിലെ ക്ലബിന്റെ തീരത്ത് നിന്ന് പുറപ്പെടും. ഓഗസ്റ്റ് 15 വ്യാഴാഴ്ച കപ്പലുകള്‍ തിരിച്ചെത്തും. ‘അല്‍ ഗഫര്‍’ എന്നാണ് കപ്പലുകള്‍ തിരിച്ചെത്തുന്ന ദിനം അറിയപ്പെടുക. തിരിച്ചു വരവിന്റെ ദിനമാണ് വിവിധ പരിപാടികളോടെ ആഘോഷിക്കുക. സമാപനദിനത്തില്‍ വിവിധ ചടങ്ങുകളും സംഘടിപ്പിക്കും. 15 നും 19 നും ഇടയില്‍ പ്രായമുള്ള കുവൈത്തി യുവാക്കളാണ് പേള്‍ ഡൈവിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുക. നാലു കപ്പലുകളിലായി യുവാക്കള്‍ അഞ്ചു ദിവസം കടലില്‍ ചെലവഴിക്കും. മുത്തു വാരലും പരമ്പരാഗത രീതികളുമായാണ് ഈ ദിവസങ്ങള്‍ കടലില്‍ ചെലവഴിക്കുക.