ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
അബുദാബി: കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ പിരിശത്തിന് പെരുന്നാള്‍ പരിപാടി സംഘടിപ്പിച്ചു. പെരുന്നാള്‍ നിസ്കാരത്തിന് ശേഷം ഒത്തു കൂടിയ കാഞ്ഞങ്ങാട് മണ്ഡലത്തിലെ കെഎംസിസി പ്രവര്‍ത്തകര്‍ വിവിധ കലാപരിപാടികള്‍ നടത്തി. സമ്മാന വിതരണവും നടന്നു.
ഹാരിസ് കള്ളാറിന്റെ അധ്യക്ഷതയില്‍ അബുദാബി കെഎംസിസി ഉപാധ്യക്ഷന്‍ അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ ആവിയില്‍ സ്വാഗതവും ഫാറൂഖ് കൊളവയല്‍ നന്ദിയും പറഞ്ഞു. നാട്ടില്‍ നിന്നെത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ടി.മുഹമ്മദ് അസ്്ലം, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറും വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ടി.കെ സുമയ്യ മുഖ്യാതിഥികളായി പങ്കെടുത്തു. കാസര്‍കോട് ജില്ലാ കെഎംസിസി ഭാരവാഹികളായ ഹനീഫ പടിഞ്ഞാര്‍ മൂല, അബ്ദുല്‍ റഹിമാന്‍ ചെക്കു ഹാജി, പി.കെ അഷറഫ്, ഉമ്പു ഹാജി, റാഷിദ് എടത്തോട്, കെ.കെ സുബൈര്‍, ഹനീഫ മാങ്ങാട്, ഷമീം ബേക്കല്‍, സത്താര്‍ കുന്നുംകൈ, പികെ അഹമ്മദ് സംസാരിച്ചു. കബീര്‍ കല്ലൂരാവി, അഹമ്മദ് മുറിയാനാവി, മൊയ്തീന് ബല്ല, യാസീന്‍ കള്ളാര്‍, കെഎംകെ റംഷീദ് ആവിയില്‍ എന്നിവര്‍ നേതൃത്വം നല്കി.
ഫോട്ടോ-
കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പിരിശത്തിന് പെരുന്നാള്‍ സംഗമത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറും വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ടി.കെ സുമയ്യ സംസാരിക്കുന്നു