
ഇന്ത്യ-യുഎഇ സുഹൃദ്ബന്ധം സമാധാനത്തിനും വികസനത്തിനും കരുത്ത്: മന്ത്രി ഷെഖാവത്ത്
അബുദാബി: ഓസ്ട്രേലിയന്‍ കോമണ്‍വെല്‍ത്ത് ഗവര്‍ണര്‍ ജനറല്‍ സാം മോസ്റ്റ് യുഎഇ രാഷ്ട്രമാതാവും ജനറല്‍ വനിതാ യൂണിയന് ചെയര്‍പേഴ്സണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്(എഫ്ഡിഎഫ്) സുപ്രീം ചെയര്‍പേഴ്സണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറകുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ അല്‍ ബഹര്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുഎഇയും ഓസ്ട്രേലിയയും തമ്മിലുള്ള ആഴമേറിയ സൗഹൃദ ബന്ധത്തില്‍ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു. വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ശിശുക്ഷേമം,സ്ത്രീശാക്തീകരണം,സാമൂഹിക സേവനം എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള അവസരമാണ് സന്ദര്‍ശനമെന്ന് ശൈഖ ഫാത്തിമ വ്യക്തമാക്കി.