ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഇശല്‍ വിരുന്നൊരുക്കി മലപ്പുറം പെരുന്നാള്‍
അബുദാബി: മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമം ശ്രദ്ധമായി. ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി നാസര്‍ വൈലത്തൂര്‍ സ്വാഗതം പറഞ്ഞു. ആക്റ്റിംഗ് പ്രസിഡന്റ് അബ്ദു റഹിമാന്‍ ആധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി സെക്രട്ടറി ടി.കെ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഖാദര്‍ ഒളവട്ടൂര്‍, ജില്ലാ ഭാരവാഹികളായ ഷാഹിദ് ചെമ്മുക്കന്‍, നൗഷാദ് തൃപ്പാങ്ങോട്, മുനീര്‍ എടയൂര്‍, ഫൈസല്‍ പെരിന്തല്‍മണ്ണ, കെയര്‍ കോര്‍ഡിനേറ്റര്‍ സൈദ് മുഹമ്മദ്, മണ്ഡലം നേതാക്കളായ അക്ബര്‍ പൊന്നാനി, ശുഐബ് കരുവാരക്കുണ്ട്, ഹാരിസ് മാസ്റ്റര്‍, കെഎംസിസി വനിത വിഭാഗം നേതാക്കളായ വഹീദ ടീച്ചര്‍, ഷെറിന് ഫൈസല്‍ സംസാരിച്ചു. ഗാനമേളയില്‍ അബുദാബിയിലെ പ്രശസ്ത ഗായകരായ റാഫി മഞ്ചേരി, ശിഹാബ് എടരിക്കോട്, ഫൈസല്‍ പെരിന്തല്‍മണ്ണ, ഹസീബ് തവനൂര്‍ എന്നിവര്‍ ഗാനങ്ങള്‍ അലപിച്ചു. മലപ്പുറം ജില്ലാ സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ വിഭാഗം കണ്‍വീനര്‍ സമീര്‍ പുറത്തൂര്‍ നന്ദി പറഞ്ഞു.