
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ഷാര്‍ജ: ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ വിശുദ്ധ റമസാന്‍ പന്ത്രണ്ടിന് അതിഥികളായെത്തിയത് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും. ടെന്റ് നിറഞ്ഞുകവിഞ്ഞ വിശ്വാസികള്‍ക്കൊപ്പം വിത്യസ്ത ആശയക്കാരായ സംഘടനാ നേതാക്കളും ഒരുമിച്ചിരുന്ന് നോമ്പ് തുറയുടെ സുകൃതം നുണഞ്ഞു. അബ്ദുറഹീം ഖിറാഅത്ത് നടത്തി. ഷാര്‍ജ കെഎംസിസി പ്രസിഡ ന്റും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണ മുന്നണി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും കൂടിയായ ഹാശിം നൂഞ്ഞേരി അധ്യക്ഷനായി.
ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതം പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന് ട്രഷറര്‍ ഷാജി ജോണ്‍,വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ,ജോ.ജനറല്‍ സെക്രട്ടറി ജിബി ബേബി,കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ രാജേഷ്,ട്രഷറര്‍ റെജി മോഹന്‍ നായര്‍,മാനേജിങ് കമ്മിറ്റി അംഗങ്ങളും വിവിധ സംഘടനാ നേതാക്കളുമായ യുസുഫ് സഗീര്‍,അബ്ദുല്‍ മനാഫ്,പ്രഭാകരന് പയ്യന്നൂര്‍,അനീസ് റഹ്മാന്,സജി മാത്യു,ജേക്കബ്,ത്വാലിബ് കുഞ്ഞുമോന്,സന്തോഷ് നായര്‍,മുരളീധരന് എടവന,നസീര്‍ കുനിയില്‍, ബിജു ശങ്കര്‍,വര്‍ഗീസ്,അജയ് എസ് പിള്ളൈ,താഹിര്‍ പുറപ്പാട്,രാജു വര്‍ഗീസ് പ്രസംഗിച്ചു.ഷാര്‍ജ കെഎംസിസി ഭാരവാഹികളായ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍,കബീര്‍ ചാന്നാങ്കര,സിബി കരീം,ഫസല്‍ തലശ്ശേരി നേതൃത്വം നല്കി.