ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും പ്രത്യേക സന്ദര്ശക വിസ അനുവദിച്ച് യുഎഇ
ആദമിന്റെ സന്തതികളായ മനുഷ്യരെ അല്ലാഹു ആദരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്ആനിലെ സൂറത്തുല് ഇസ്റാഅ് 70ാം സൂക്തത്തില് ഇത് പ്രസ്താവിക്കുന്നുമുണ്ട്. സവിശേഷ ബുദ്ധി നല്കി എന്നതു തന്നെയാണ് മനുഷ്യര്ക്ക് അല്ലാഹു നല്കിയ പ്രധാന ആദരം. ബുദ്ധി എന്നത് മഹത്വമേറിയതും ഏറെ ഉപകാരപ്രദവുമായ അനുഗ്രഹമാണ്. നന്മ തിന്മകളെയും ഉപകാര ഉപദ്രവങ്ങളെയും വേര്തിരിച്ച് മനസിലാക്കിത്തരുന്നത് ബുദ്ധിയാണ്. യാതൊന്നും അറിഞ്ഞുകൂടാത്തവരായി നിങ്ങളെ മാതാക്കളുടെ വയറ്റില് നിന്നു അല്ലാഹു ബഹിര്ഗമിപ്പിക്കുകയും നന്ദിയുള്ളവരാകാന് വേണ്ടി നിങ്ങള്ക്കവന് കേള്വിയും കാഴ്ചയും ഹൃദയവും നല്കുകയുമുണ്ടായി എന്ന് അല്ലാഹു സൂറത്തു ന്നഹ്ലിലെ 78ാം സൂക്തത്തിലൂടെ ഉദ്ഘോഷിക്കുന്നു. പ്രസ്തുത ആയത്തിലെ ഹൃദയം കൊണ്ട് ഉദ്ദശിക്കുന്നത് ബുദ്ധിയാണെന്ന് തഫ്സീറു ഇബ്നു കസീറില് കാണാം.
ബുദ്ധിയെന്ന മഹാ അനുഗ്രഹത്തിന് മനുഷ്യര് അല്ലാഹുവിനോട് അങ്ങേയറ്റം കടപ്പാടും നന്ദിയും കാട്ടേണ്ടിയിരിക്കുന്നു. ബുദ്ധിയെ അവന് കല്പ്പിച്ച പ്രകാരം ഉപയോഗപ്പെടുത്തലാണ് അതിനുള്ള നന്ദി പ്രകടനം. ബുദ്ധിക്ക് ഭംഗം വരുത്തുംവിധം താല്ക്കാലികമാണെങ്കില് പോലും മയക്കുകയോ അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്ന കാര്യങ്ങള് ചെയ്യാതിരിക്കലും ബാധ്യതയാണ്. അത്തരം കാര്യങ്ങളില്പ്പെട്ടതാണ് ലഹരി ഉപയോഗം. ലഹരി മഹാ ഹാനിയാണ്. മനസിനെയും ശരീരത്തെയും എന്നല്ല മനുഷ്യജീവിതത്തെ തന്നെ താറുമാറാക്കുന്ന കൊടുംകൃത്യമാണത്. ആത്മനാശത്തിലേക്ക് ചാടരുതെന്ന് അല്ലാഹു സൂറത്തുല് ബഖറയിലെ 195ാം വചനത്തിലൂടെ കല്പ്പിച്ചതുമാണ്.
മോശം കൂട്ടുകെട്ടുകളാണ് ലഹരിയുടെ കെണിവലകളില്പ്പെടുത്തുന്നത്. ആദ്യമൊക്കെ ചെറിയ രസത്തിനോ രുചിയനുഭവത്തിനോ നുണയുന്നത് മാരകമായ ആസക്തിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. അങ്ങനെ ജീവിതമാകെ വിനാശത്തിലാകുന്ന അവസ്ഥയാണുണ്ടാകുന്നത്. അതുകൊണ്ടാണ് കുഴപ്പക്കരുടെ മാര്ഗം അനുധാവനം ചെയ്യരുതെന്ന് അല്ലാഹു സൂറത്തുല് അഅ്റാഫിലെ 142ാം സൂക്തത്തിലൂടെ പഞ്ഞിരിക്കുന്നത്. ലഹരി എന്ന മാരകവിഷം സ്വസ്ഥ ജീവിതം, കുടുംബം, ആരോഗ്യം, സമ്പത്ത്, പ്രതിഛായ അങ്ങനെ എല്ലാം നശിപ്പിക്കും. ചീത്ത സൗഹൃദ വലയത്തില് അകപ്പെടുന്നതിനെ തൊട്ട് നാം ജാഗ്രത പാലിക്കണം.
വിനാശകാരികളും അധര്മകാരികളുമായ ചീത്ത കൂട്ടുകാരെപ്പറ്റി അല്ലാഹു പറയുന്നുണ്ട്: സന്മാര്ഗം കണ്ടാല് അവരത് സ്വീകരിക്കുകയില്ല, ദുര്മാര്ഗം കണ്ടാലോ അതാണവര് വഴിയായി അംഗീകരിക്കുക. സൂറത്തുല് അഅ്റാഫിലെ 146ാം സൂക്തം ഇതാണ്. സ്വച്ഛാനുഗാമികളുടെ അഭിലാഷം നിങ്ങള്ക്ക് ഗുരുതര മാര്ഗഭ്രംശമാകുന്നുവെന്ന് സൂറത്തുന്നിസാഇലെ ഓര്മപ്പെടുത്തലിന്റെ ഉദ്ദേശ്യവും ഇതാണ്.
ലഹരിയോടുള്ള ആസക്തി നാടിനെ തന്നെ ആപത്തിലാക്കാന് പാകത്തിലുള്ളതാണ്. അതിനാല് ആ മഹാ വിപത്തിനെ ഉന്മൂലം ചെയ്യേണ്ടത് ഓരോരുത്തര്ക്കും ബാധകമായ സാമൂഹിക ഉത്തരവാദിത്വമാണ്. ഏവരും ഓരോ കാര്യത്തിലും ഉത്തരവാദിത്വമുള്ളരാണെന്നാണല്ലൊ പ്രവാചകാധ്യാപനം. മക്കളെ പരിരക്ഷിക്കേണ്ടതിന്റെ പ്രഥമ ബാധ്യത മാതാപിതാക്കള്ക്കാണ്. അവരോടൊപ്പം ഇരുന്നും സംസാരിച്ചും അവര് പറയുന്നത് ശ്രദ്ധിച്ചും ഉപദേശിച്ചും കാര്യങ്ങള് മനസിലാക്കണം. തുടരെ തുടരെ കാര്യങ്ങള് അന്വേഷിക്കുകയും പെരുമാറ്റങ്ങള് അറിയുകയും കൂട്ടുകാര് ആരൊക്കെയെന്ന ധാരണയുണ്ടാവുകയും വേണം. ഉപകാരപ്രദമായതില് അവരെ വ്യാപൃതരാക്കണം. അല്ലെങ്കില് മക്കളെന്ന സൂക്ഷിപ്പുബാധ്യതയുടെ കാര്യത്തില് നാം അല്ലാഹുവിന്റെ വിചാരണയ്ക്ക് വിധേയരാകേണ്ടിവരും. ആശ്രിതരെ പരിരക്ഷിച്ചോ നാശത്തിലാക്കിയോ എന്ന് ചോദ്യം ചെയ്യപ്പെടുമത്രെ. കുട്ടികളുടെ കാര്യത്തില് അധ്യാപകരും ശ്രദ്ധ ചൊലുത്തുകയും ലഹരികളുടെ അപകടങ്ങളെപ്പറ്റി ബോധവല്ക്കരിക്കുകയും വേണം.