കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
എസ്.എസ്.എല്.സി, പ്ലസ്ടു പരീക്ഷകളില് ഉന്നതവിജയം കൈവരിച്ച വിദ്യാര്ത്ഥികള്ക്കുള്ള മികച്ച അവസരങ്ങള് സംബന്ധിച്ച് മാര്ഗനിര്ദേശങ്ങള് നല്കുന്നതിനായി സംഘടിപ്പിച്ച എജ്യൂ എക്സല് അക്ഷരാര്ഥത്തില് തിരൂരിന് അഭിമാനവും അത്ഭുതവുമായി.
തിരൂര്: ചന്ദ്രിക ദിനപത്രത്തിന്റെ വിളികേട്ട് കോരിച്ചൊരിയുന്ന മഴ പോലും വകവെയ്ക്കാതെ ആയിരകണക്കിന് വിദ്യാര്ത്ഥികള് ജില്ലയുടെ അക്ഷര നഗരിയായ തിരൂര് തുഞ്ചന് പറമ്പിലേക്കൊഴുകിയെത്തി. എസ്.എസ്.എല്.സി, പ്ലസ്ടു പരീക്ഷകളില് ഉന്നതവിജയം കൈവരിച്ച വിദ്യാര്ത്ഥികള്ക്കുള്ള മികച്ച അവസരങ്ങള് സംബന്ധിച്ച് മാര്ഗനിര്ദേശങ്ങള് നല്കുന്നതിനായി സംഘടിപ്പിച്ച എജ്യൂ എക്സല് അക്ഷരാര്ഥത്തില് തിരൂരിന് അഭിമാനവും അത്ഭുതവുമായി.
വിദ്യാര്ത്ഥികളുടെ ബാഹുല്യം കാരണം രണ്ട് സെഷനുകളിലായാണ് എജ്യൂ എക്സല് ക്രമീകരിച്ചത്. ശുഭകരമായ ഭാവി എത്തിപ്പിടിക്കാനുള്ള എളുപ്പ വഴികള് ലളിതവും സ്പഷ്ടവുമായി രണ്ട് സെഷനുകളിലുമായി പ്രഗല്ഭര് പങ്കുവെച്ചു.
എസ്.എസ്.എല്.സി ,പ്ലസ് ടു ക്ലാസുകളില് നിന്നും വിജയിച്ച ജില്ലയിലെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ വിദ്യാര്ത്ഥികള്ക്ക് അറിവും ആനന്ദവും ഏറെ സന്തോഷമേകി. പലര്ക്കുമിത് നവ്യാനുഭവമായിരുന്നു. മഴയൊഴിഞ്ഞ ഇടനേരങ്ങളില് ചെറുചാറ്റല് വകവെക്കാതെ തുഞ്ചന്റെ കിളിയെ കാണാനും കയ്ക്കാത്ത കാഞ്ഞിരമരച്ചോട്ടിലും കുട്ടികള് നടന്നുല്ലസിച്ചു.