കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
തുഞ്ചന്‍ പറമ്പില്‍ എജ്യു എക്സല്‍ വിദ്യാഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ചന്ദ്രിക നടത്തി വരുന്ന എജ്യു എക്സല്‍ വിജയമുദ്ര പരിപാടി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനം പകരുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി.എം.എ സലാം പറഞ്ഞു.
തുഞ്ചന്‍ പറമ്പില്‍ എജ്യു എക്സല്‍ വിദ്യാഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വിവിധ ജില്ലകളില്‍ നടത്തുന്ന എജ്യു എക്സല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും ആകര്‍ഷിച്ചു കഴിഞ്ഞു.
ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുടെ ജാലകവും പ്രതിഭകള്‍ക്ക് ആദരവും ഒരുക്കുക വഴി ചന്ദ്രിക വിദ്യാഭ്യാസ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണാധ്യായമാണ് രചിച്ചിരിക്കുന്നത്.
ഒരു കുടക്കിഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ അണിനിരത്തി വിദേശ സര്‍വകലാശാലകളെയുള്‍പ്പെടെ കുറിച്ച് പഠിക്കാനുള്ള അവസരമൊരുക്കിയത് ശ്രദ്ധേയമാണെന്ന് പി.എം.എ സലാം പറഞ്ഞു.