
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
നാല് മീറ്ററിനു താഴെയുള്ള എസ്യുവി സ്പെയ്സിൽ, ടാറ്റ മോട്ടോഴ്സ് അതിൻ്റെ രണ്ട് മോഡലുകളായ നെക്സോൺ, പഞ്ച് എന്നിവക്ക് പുതിയ മുഖം നൽകുന്നു. 2021 ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച പഞ്ച് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൈക്രോ എസ്യുവിയാണ്. മാരുതി സുസുക്കി ഇന്ത്യയുടെ ജനപ്രിയ ഹാച്ച്ബാക്കുകളേക്കാൾ കൂടുതൽ വോളിയം ഇത് നേടിക്കൊണ്ടിരിക്കുമ്പോൾ, ടാറ്റ മോട്ടോഴ്സ് ഉപഭോക്താക്കൾക്കിടയിൽ അതിൻ്റെ ആകർഷണം വർദ്ധിപ്പിക്കാൻ ഒട്ടും മടിക്കുന്നില്ല. ഈ വർഷം ആദ്യം, പുതിയ പഞ്ച് ഇ വി ലോഞ്ച് ചെയ്യപ്പെട്ടു, ഇപ്പോൾ പുതുക്കിയ ആന്തരിക ജ്വലന എഞ്ചിൻ (ICE) പതിപ്പായ പഞ്ച് ഫെയ്സ്ലിഫ്റ്റ് രഹസ്യ ദൃശ്യങ്ങൾ(Spied) വെളിയിൽ വന്നു.