കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
സിവില് സര്വ്വീസില് എസ്.എസ്.എല്.സി പരീക്ഷ മാര്ക്ക് വലിയ ഘടകമല്ലെന്ന് പറയുന്നു ഈ യുവ ഐ.എ.സുകാരന്
പി. ഇസ്മായില്
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ ത്രിപുര കേഡര് ഐ.എ.എസ് ഉദ്യോഗസ്ഥന്. ത്രിപുരയിലെ ടെലിയമുറ സബ് ഡിവിഷണല് മജിസ്ട്രേറ്റായി ഔദ്യോഗിക ജീവിത്തിന് തുടക്കം. നിലവില് അഗര്ത്തല മുനിസിപ്പല് കമ്മീഷണറും, അഗര്ത്തല സ്മാര്ട്ട് സിറ്റി സി.ഇ.ഒയുമായി പ്രവര്ത്തിക്കുന്നു. ഫാറൂഖ് കോളജ്, ഡല്ഹി ജാമിഅ മില്ലിയ്യ പൂര്വ്വ വിദ്യാര്ത്ഥി. സിവില് സര്വ്വീസില് എസ്.എസ്.എല്.സി പരീക്ഷ മാര്ക്ക് വലിയ ഘടകമല്ലെന്ന് പറയുന്നു ഈ യുവ ഐ.എ.സുകാരന്.
ഐ.എ.എസ് പ്രതീക്ഷ?
ഐ.എ.എസ് എന്ന സ്വപ്നത്തിനു സ്കൂള് അധ്യാപകന് കൂടിയായ എന്റെ ഉപ്പയാണ് പ്രധാനമായും പ്രചോദനം നല്കിയത്. കലക്ടര് എന്ന പദം ഞാന് ആദ്യമായി കേട്ടത് പിതാവില് നിന്നാണ്. സ്കൂളില് പഠിക്കുന്ന സമയം പിതാവ് എന്നോട് പതിവായി കലക്ടര് ആവണം എന്ന് പറയുമായിരുന്നു. പത്താം തരത്തില് സയന്സില് മാര്ക്ക് കുറഞ്ഞപ്പോള് ഹ്യൂമാനിറ്റിസ് ആയിരുന്നു തിരഞ്ഞെടുത്തത്. ഹ്യൂമാനിറ്റീസ് സിവില് സര്വീസിനു ഉപകരിക്കും എന്ന അറിവ് അന്നേ കിട്ടിയതും പ്രചോദിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലക്ടര് ആയിരുന്ന പി.ബി സലീം ഐ.എ.എസ് ഉള്പ്പെടെയുള്ളവരുടെ സേവനപ്രവര്ത്തനങ്ങളും സ്വാധീനിച്ചിട്ടുണ്ട്.
മാതൃഭാഷ പകര്ന്ന ആത്മവിശ്വാസം.
മലയാളത്തിന് മുമ്പ് തെരഞ്ഞെടുത്ത ഐഛിക വിഷയം എന്നെ സംബന്ധിച്ച് കഠിനമായിരുന്നു. എന്നാല് മലയാളത്തിലേക്ക് മാറിയതോടെ ആത്മവിശ്വാസമായി. മലയാളം ഐശ്ചിക വിഷയമായി തെരഞ്ഞെടുത്ത സുഹൃത്തുക്കളുടെ വിജയമാണ് എനിക്ക് പ്രേരണയായത്. സിലബസ് പരിശോധനയില് മലയാളം ഗുണം ചെയ്യുമെന്ന് ബോധ്യമായി. അറിയുന്ന ഭാഷയായതിനാല് എളുപ്പത്തില് കൈപ്പിടിയിലൊതുക്കാനും നല്ല മാര്ക്ക് വാങ്ങാനും കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. കുറേ പേപ്പറുകള് പഠിക്കാനുള്ള സിവില് സര്വീസ് പരീക്ഷയില് താല്പര്യമുള്ള വിഷയം എടുക്കുന്നത് പഠനത്തിന്റെ സാധ്യതകള് വര്ദ്ധിപ്പിക്കും. പഠനപ്രക്രിയകളെ അത് കൂടുതല് എളുപ്പമാക്കുകയും ചെയ്യും.
സിവില് സര്വീസിലെ ഐഛിക വിഷയങ്ങള്.
അഗ്രികള്ച്ചര്, വെറ്ററിനറി സയന്സ്, നരവംശശാസ്ത്രം, സസ്യശാസ്ത്രം, കെമിസ്ട്രി, സിവില് എഞ്ചിനീയറിംഗ്, കൊമേഴ്സ് ആന്റ് അക്കൗണ്ടന്സി, സാമ്പത്തികശാസ്ത്രം, ഇലക്ട്രിക്കല് എഞ്ചിനീയറിംഗ്, ജോഗ്രഫി, ജിയോളജി, ഹിസ്റ്ററി, ലോ, മാനേജ്മെന്റ്, ഗണിതം, മെക്കാനിക്കല് എഞ്ചിനീയറിംഗ്, മെഡിക്കല് സയന്സ്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കല് സയന്സ്, ഇന്റര്നാഷണല് റിലേഷന്സ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷന്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങി ഇരുപതിലധികം ഐശ്ചിക വിഷയങ്ങലാണുള്ളത്. അതേസമയം പൊതുവേ ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷന്, ആന്ത്രോപ്പോളജി, ജോഗ്രഫി, ലിറ്ററേച്ചര് മുതലായ വിഷയങ്ങളാണ് വിദ്യാര്ത്ഥികള് കൂടുതലായും തെരഞ്ഞെടുക്കുന്നത്. മലയാളം, കന്നഡ, എഞ്ചിനീയറിംഗ് വിഷയങ്ങള് തെരഞ്ഞെടുക്കുന്നവരും കുറവല്ല.
ഐഛിക വിഷയത്തിലെ തെരഞ്ഞെടുപ്പ്
പ്രധാനമായും ശ്രദ്ധിക്കണ്ടത് മൂന്ന് കാര്യങ്ങളാണ്. എഴുതിയാല് പാസാവുമോയെന്നും മുന്പ് ജയിച്ചവര് മാര്ക്ക് സ്കോര് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം. വിഷയം പഠിപ്പിച്ചു തരാന് ആളുകളുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഏറ്റവും പ്രധാനം വിഷയത്തോടുള്ള സ്വന്തം താല്പര്യമാണ്. സിലബസും മുന്കാല ചോദ്യപേപ്പറുകളും പരിശോധിച്ചാല് സാധ്യതകള് മനസ്സിലാവും.
ടെന്ഷന് എങ്ങിനെ മറികടക്കാം?.
ടെന്ഷന് മറികടക്കാനുള്ള ഒറ്റമൂലി ഒന്നുമില്ല. ഇതൊരു പരീക്ഷയാണെന്നും അതിലെ ജയപരാജയങ്ങള് അല്ല ജീവിതം നിര്ണയിക്കുന്ന ഘടകങ്ങള് എന്നും മനസ്സിലാക്കിയാല് ടെന്ഷന് മറികടക്കാം. പക്ഷെ ചെറിയ പ്രായത്തില് ഇതു മനസിലാക്കുന്നവര് നന്നേ കുറവായിരിക്കും. ടെന്ഷന് മറികടക്കുക എന്നതിനുള്ള ഒരു വഴി നന്നായി പഠിക്കുക എന്നതാണ്. ഒപ്പം മുന്കാലത്തെ ചോദ്യപേപ്പറുകള് പരമാവധി കലക്ട് ചെയ്ത് പഠിക്കുന്നതും മോക് ടെസ്റ്റുകളിലും മോക് ഇന്റര്വ്യൂകളിലും പങ്കെടുക്കുന്നതും ആത്മവിശ്വാസം വര്ധിപ്പിക്കും.
എന്.സി.ഇ.ആര്.ടി പുസ്തകങ്ങളുടെ പ്രാധാന്യം.
എന്.സി.ഇ.ആര്.ടി ബുക്കുകള് സിവില് സര്വീസ് പരീക്ഷാ തയ്യാറെടുപ്പിന്റെ ഒരു പ്രധാന ഭാഗമാണ്. പരീക്ഷക്ക് മുമ്പ് ശക്തമായ അടിത്തറ ഉണ്ടാക്കാന് ഇത് സഹായിക്കുന്നു. സ്കൂള് വിദ്യാര്ത്ഥികള്ക്കായി രൂപകല്പ്പന ചെയ്തതാണെങ്കിലും, പ്രിലിമിനറികള്ക്കും മെയിന്സിനും വേണ്ടിയുള്ള യു.പി.എസ്.സി സിലബസിലെ ഏറ്റവും പ്രധാനപ്പെട്ട ചില ഭാഗങ്ങള് എന്.സി.ഇ.ആര്.ടി പുസ്തകങ്ങളിലുണ്ട്. ഐ.എ.എസ് ടോപ്പര്മാരും പരീക്ഷാ വിദഗ്ധരും ശുപാര്ശ ചെയ്യുന്ന പുസ്തകങ്ങളാണിത്. സിവില് സര്വീസ് പരീക്ഷയുടെ അടിത്തറ തന്നെ എന്.സി.ഇ.ആര്.ടി പുസ്തകങ്ങളാണ്. അതില് നിന്നും നിരവധി ചോദ്യങ്ങള് വരാറുണ്ട്.
സ്റ്റഡി പ്ലാന്
ഒരു വര്ഷത്തിനുള്ളിലോ അതിനു ശേഷമാണോ പരീക്ഷ എഴുതുന്നത് എന്നതിനനുസരിച്ചാണ് പ്ലാന് തയ്യാറാക്കേണ്ടത്. സിലബസ് പൂര്ണമായും വായിക്കുക, മുന്കാല ചോദ്യപേപ്പറുകളുടെ സഹായത്തോടെ അവ റിവൈസ് ചെയ്യുക, പരമാവധി മോക് ടെസ്റ്റില് പങ്കാളിയാവുക, പഠനത്തിന് കൃത്യമായ സമയക്രമീകരണം പാലിക്കുക. ശരാശരി വിദ്യാര്ത്ഥിക്ക് ചുരുങ്ങിയത് രണ്ടു വര്ഷം വേണ്ടിവരും. കുറഞ്ഞ സമയം കൊണ്ട് പാസായവര് ചുരുക്കമാണ്.
സിവില് സര്വീസ് എത്ര ഭാഷകളില് എഴുതാം.
ഭരണ ഘടനയുടെ എട്ടാം ഷെഡ്യുളില് പരാമര്ശിക്കുന്ന 22ഓളം ഭാഷകളില് പരീക്ഷ എഴുതാം. മലയാളത്തില് എഴുതാന് കഴിയും. അത്യാവശ്യം നന്നായി ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്നവര് ഇംഗ്ലീഷില് എഴുതുന്നതാണ് അഭികാമ്യം.
കറന്റ് അഫേഴ്സ് പഠനരീതികള്.
രാജ്യത്ത് പ്രചാരത്തിലുള്ള ഒരു ദേശീയ ഇംഗ്ലീഷ് പത്രമെങ്കിലും പതിവായി വായിക്കണം. വായിക്കുന്ന പ്രധാന കാര്യങ്ങള് നോട്ടു ചെയ്തു വെച്ചാല് പിന്നീട് ഉപകരിക്കും. മാഗസിനുകള്, വീഡിയോകള് ഉപയോഗപെടുത്താം. എല്ലാം പരക്കെ പഠിക്കുന്നതിനു പകരം ഒന്നില് കേന്ദ്രീകരിക്കണം. സിവില് സര്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്ക് ഒഴിച്ചുനിര്ത്താന് പറ്റാത്തതാണ് കറന്റ് അഫയേഴ്സ് പഠനം. പ്രിലിമിനറി പേപ്പറിലെ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളിലും മെയിന് പരീക്ഷയിലെ വിവരണാത്മക ചോദ്യങ്ങളിലും കറന്റ് അഫയേഴ്സ് പഠനം സഹായിക്കും. സമകാലിക സംഭവങ്ങളില് നിന്നുള്ള ചോദ്യങ്ങള് പേഴ്സണാലിറ്റി ടെസ്റ്റിലും ഉള്പ്പെടും.
സിവില് സര്വീസ് നിയമനങ്ങളിലെ സംവരണം.
ഇന്ത്യന് സമൂഹത്തില് പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളെ ഉയര്ത്തുന്നതിനാണ് സംവരണം ഏര്പ്പെടുത്തിയിരിക്കുന്നത്. യു.പി.എസ്.സി പരീക്ഷ ഉള്പ്പെടെ വിവിധ മത്സര പരീക്ഷകളിലും ജോലികളിലും സംവരണം ഏര്പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി 15 ശതമാനം, പട്ടിക വര്ഗം 7.5 ശതമാനം, ഒ.ബി.സി 27 ശതമാനം, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള് 10 ശതമാനം, ഭിന്നശേഷിക്കാര് 4 ശതമാനം എന്നിങ്ങനെയാണ് സിവില് സര്വീസിലെ സംവരണം. അപേക്ഷ പ്രായപരിധി, അപേക്ഷ ഫീസ്, പരീക്ഷ അവസരങ്ങളുടെ എണ്ണം തുടങ്ങിയ കാര്യത്തില് ഈ വിഭാഗങ്ങള്ക്ക് ഇളവ് ലഭിക്കും.
ത്രിപുര വിശേഷങ്ങള്?
ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും കേരളത്തോട് സാമ്യമുള്ള സംസ്ഥാനമണ് ത്രിപുര. വടക്കുകിഴക്കന് സംസ്ഥാനം എന്ന നിലക്കുള്ള ഭൂമിശാസ്ത്രപരമായ പരിമിതികള് കാരണം സാമ്പത്തികമായും വികസനകാര്യത്തിലും താരതമ്യേന പിന്നിലാണ്. ബംഗ്ലാദേശുമായി മൂന്ന് അതിര്ത്തികളും പങ്കിടുന്ന ഇന്ത്യയുടെ കിഴക്കേ അറ്റമാണ് ഈ നാട്. കടലില്ലാത്ത സംസ്ഥാനം. അരക്കോടിയില് താഴെ മാത്രമാണ് ജനസംഖ്യ. അതേസമയം ഒരു ഐ.എ.എസ് ഓഫീസര് എന്ന രീതിയില് ജോലി ചെയ്യാന് വലിയ സാധ്യതയുള്ള ഒരു നാട് കൂടിയാണ്. ജനങ്ങളെ സേവിക്കാനും അവരുടെ പുരോഗതിക്കായി നിരവധി കാര്യങ്ങള് ചെയ്യാനും അവസരം ലഭിക്കും.
അര്ജന്റീന ഫാന്?
ഏറ്റവും ഇഷ്ടപ്പെട്ട കളിയാണ് ഫുട്ബാള്. നന്നേ ചെറുപ്പത്തിലേ കാല്പന്തുകളിയോടെയുള്ള ആ ഇഷ്ടം മറ്റെല്ലാ മലപ്പുറത്തുകാരെയും പോലെ കൂടെ കൂടിയിരുന്നു. കളിമികവില് ഞാന് പക്ഷെ ശരാശരിയായിരുന്നു. ഏറ്റവും മികച്ച 11 പേരെ പ്ലേയിംഗ് ഇലവനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങാനുള്ള ഏക വഴി കോച്ചോ മാനേജറോ ആവുക എന്നാണെന്ന് തിരച്ചറിഞ്ഞു. നാട്ടിലും പിന്നീട് ഫറൂഖ് കോളജിലും ഡല്ഹി ജാമിയയിലും ഇങ്ങനെ ഫുട്ബാള് മാനേജറായി പല ഗ്രൗണ്ടുകളില് ജഴ്സിയണിഞ്ഞിട്ടുണ്ട്. എന്റെ കൂടെ പഠിച്ചവരില് പലരും പിന്നീട് സന്തോഷ് ട്രോഫിയിലും രാജ്യത്തെ മികച്ച ക്ലബുകളിലും പന്തുതട്ടിയിട്ടുണ്ട്. ഇഷ്ട ടീം എക്കാലവും അര്ജന്റീനയും താരം മെസിയുമാണ്. ഇത്തവണത്തെ ഖത്തര് ലോകകപ്പില് മെസി കപ്പില് മുത്തമിട്ടപ്പോള് സിവില് സര്വ്വീസ് നേടിയ സന്തോഷം പോലെയൊരു ആഹ്ലാദമാണുണ്ടായത്.
സിവില് സര്വീസിലെ വിവിധ സര്വീസുകള്
ഇന്ത്യന് അഡ്മിനിസ്ട്രേറ്റീവ് സര്വീസ് (ഐഎഎസ്), ഇന്ത്യന് പോലീസ് സര്വീസ് (ഐ.പി.എസ്),
ഇന്ത്യന് ഫോറിന് സര്വീസ് (ഐ.എഫ്.എസ്), തുടങ്ങിയ സര്വ്വീസുകള്ക്കൊപ്പം ഇന്ത്യന് ഫോറസ്റ്റ് സര്വീസ് (ഐ.എഫ്.ഒ.എസ്), ഇന്ത്യന് ഓഡിറ്റ് ആന്ഡ് അക്കൗണ്ട്സ് സര്വീസ് (ഐ.എ.എ.എസ്), ഇന്ത്യന് കമ്മ്യൂണിക്കേഷന് ഫിനാന്സ് സര്വീസസ് (ഐ.സി.എഫ്.എസ്), ഇന്ത്യന് പോസ്റ്റല് സര്വീസ് (ഐ.പി.ഒ.എസ്), ഇന്ത്യന് റെയില്വേ ട്രാഫിക് സര്വീസ് (ഐ.ആര്.ടി.എസ്), ഇന്ത്യന് റവന്യൂ സര്വീസ് (ഐ.ആര്.എസ്), റെയില്വേ സംരക്ഷണ സേന (ആര്പിഎഫ്), ഇന്ത്യന് സിവില് അക്കൗണ്ട്സ് സര്വീസ് (ഐ.സി.എ.എസ്), ഇന്ത്യന് റെയില്വേ അക്കൗണ്ട്സ് സര്വീസ് (ഐ.ആര്.എ.എസ്), ഇന്ത്യന് റെയില്വേ പേഴ്സണല് സര്വീസ് (ഐ.ആര്.പി.എസ്), ഇന്ത്യന് ട്രേഡ് സര്വീസ് (ഐ.ടി.എസ്), ഇന്ത്യന് കോര്പ്പറേറ്റ് ലോ സര്വീസ് (ഐ.സി.എല്.എസ്), ഇന്ത്യന് ഡിഫന്സ് അക്കൗണ്ട്സ് സര്വീസ് (ഐ.ഡി.എ.എസ്), ഇന്ത്യന് ഡിഫന്സ് എസ്റ്റേറ്റ് സര്വീസ് (ഐ.ഡി.ഇ.എസ്), ഇന്ത്യന് ഇന്ഫര്മേഷന് സര്വീസ് (ഐ.ഐ.എസ്), ഇന്ത്യന് ഓര്ഡനന്സ് ഫാക്ടറി സര്വീസ് (ഐ.ഒ.എഫ്.എസ്).
മയക്കുമരുന്നുകള് ലോകത്തെ മയക്കി കിടത്തുന്നു ലോക ലഹരി വിരുദ്ധ ദിനത്തില് പ്രതിജ്ഞയെടുക്കാം.
ഇന്ത്യന് പാര്ലിമെന്റിലെ ഗര്ജിക്കുന്ന സിംഹം മുസ്ലിം ലീഗിൻ്റെ പോരാളി-ഗുലാം മഹ്മൂദ് ബനാത്ത് വാല.
ഉമ്മുല്ഖുവൈന്- തീരങ്ങളുടെ മാതാവ്
സലാലയില് ശരത്കാലം