
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
ന്യൂഡല്ഹി: നവംബര് 13ന് കേരളത്തില് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ കോണ്ഗ്രസ് സ്ഥാനാര്ഥികളെ ഹൈക്കമാന്റ് പ്രഖ്യാപിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തില് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല് മാങ്കൂട്ടത്തിലും ചേലക്കരയില് മുന് എം.പി രമ്യഹരിദാസുമാണ് യുഡിഎഫിനു വേണ്ടി അങ്കത്തിനിറങ്ങുക. വയനാട് ലോക്സഭാ മണ്ഡലത്തില് എഐസിസി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് നേരത്തെ ഹൈക്കമാന്റ് പ്രഖ്യാപിച്ചിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പില് പോരിനിറങ്ങുന്ന രാഹുല് മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്ഥിത്വം വര്ധിത ആവേശത്തോടെയാണ് പാലക്കാട്ടെ വോട്ടര്മാര് വരവേറ്റത്. ചേലക്കരയില് മികച്ച ഭൂരിപക്ഷം നേടാന് കഴിയുമെന്നാണ് വിശ്വാസമെന്ന് രമ്യഹരിദാസും പറഞ്ഞു. നവംബര് 23നാണ് വോട്ടെണ്ണല്.