കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
തിരുവനന്തപുരം: ബംഗ്ലദേശിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം നാട്ടില് തിരിച്ചെത്തിയ സഞ്ജു സാംസണ് കേരള രഞ്ജി ട്രോഫി ടീമിനൊപ്പം ചേര്ന്നു. കഴിഞ്ഞ ദിവസം സഞ്ജു രഞ്ജി ക്യാമ്പിലെത്തി. പേസര് എന്.പി ബേസിലും ടീമിനൊപ്പം ചേര്ന്നിട്ടുണ്ട്.
നേരത്തേ ടെസ്റ്റ് ടീമിലേക്കു കൂടി ഇന്ത്യന് ടീം തന്നെ പരിഗണിക്കുന്നുണ്ടെന്ന് സഞ്ജു പറഞ്ഞിരുന്നു. ടെസ്റ്റ് ടീമിലേക്കു കൂടി പരിഗണിക്കാന് ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ടെന്നും അതിനാല് രഞ്ജിയിലടക്കം കളിച്ച് മികച്ച പ്രകടനം നടത്താന് ശ്രമിക്കണമെന്നും സന്ദേശം ലഭിച്ചതായി സഞ്ജു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരം രഞ്ജി ടീമിന്റെ ഭാഗമാകുന്നത്.