കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അറബിക് ലാംഗ്വേജ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 12 വരെ ദുബൈയില്‍ നടന്ന പത്താമത് രാജ്യന്തര അറബി ഭാഷാ സമ്മേളനത്തില്‍ മലായാളി പ്രഫസര്‍ മാക്ക് മികച്ച അംഗീകാരം. ഇന്ത്യയില്‍ നിന്നും ഭാഷാ വകുപ്പധ്യക്ഷന്മാരായി പങ്കെടുക്കാന്‍ അവസരം ലഭിച്ച മൂന്ന് പേരും മലയാളികള്‍. കലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ആസ്സാം യൂനിവേഴ്സിറ്റി അറബിക് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ ഡോ.കെ. മുഹമ്മദ് ബഷീര്‍, പട്ടാമ്പി ഗവ. സംസ്കൃത കോളെജ് അറബി വിഭാഗം മുന്‍ മേധാവിയും ആമയൂര്‍ എംഇഎസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ.അബ്ദു പതിയില്‍, പുളിക്കല്‍ എം യുഎ കോളേജ് റിസര്‍ച്ച് ഗൈഡും മഞ്ചേരി കോ ഒപ്പറേറ്റീവ്കോളേജ് പ്രിന്‍സിപ്പലുമായ ഡോ. കെ ശൈഖ് മുഹമ്മദ് എന്നിവരാണ് ഈ മൂന്ന് പേര്. 85 രാജ്യങ്ങളില്‍ നിന്നുള്ള 120 പേരാണ് ഈ വിഭഗത്തില്‍ പങ്കെടുത്തത്. അറബി മാസികകളുടെ എഡിറ്റര്‍ വിഭാഗത്തില്‍ റൈഹാന്‍ അറബി മാസികയുടെ പത്രാധിപരും വയനാട് ഡബഌയു. എം. ഒ. കോളേജ് പ്രഫസറുമായ യൂസുഫ് നദ്വി യാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത ഏക പത്രാധിപര്‍. 750 ല്‍പരം ഗവേഷണ പ്രബന്ധങ്ങളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മികച്ച 15 എണ്ണത്തില്‍ ഇടം പിടിക്കാനും യൂസുഫ് നദ്വിയുടെ പ്രബന്ധത്തിന് കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും ഇതിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക പ്രബന്ധവും നദ്വിയുടേതാണ്. ആയിരം ഡോളര്‍ ക്യാഷ് പ്രൈസും പ്രശംസ പത്രവുമാണ് അദ്ദേഹത്തിന് ലഭിച്ചത്. കൊല്ലം ശ്രീനാരായണ ഗുരു അറബിക് പിജി വിഭാഗം ചെയര്മാന് ഡോ. ഹുസൈന് മടവൂര്‍, ദില്ലിയൂനിവേഴ്സിറ്റി പ്രഫസര്‍ നഈമുല്ഹസന് , ജവര്‍ഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി പ്രൊഫസര്‍ അജ്മല്‍ തുടങ്ങി ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത ഇരുപത്തിയഞ്ചോളം പേരില്‍ 19 പേര് മലയാളികളായിരുന്നു. 2100 പേരാണ് സമ്മേളനത്തിന്റെ ഭാഗമായത്.