27 മില്യണ്‍ ഫോളോവേഴ്സ്
സലാല : ഒളിമ്പിക് കാറ്ററിങ് സര്‍വീസും വോയ്സ് ഓഫ് സലാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഇളയനില’ മ്യൂസിക്കല്‍ ഷോ നവംബര്‍ രണ്ടിനു സലാലയില്‍ നടക്കും. പ്രമുഖ സിനിമ നടന് ശങ്കര്‍, ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം ഐ.എം വിജയന് എന്നിവര്‍ മുഖ്യതിഥികളാകും. സമദ്,വര്‍ഷ പ്രസാദ്,മിന്നലേ നസീര്‍,നീമ എന്നിവരും വയലിനിസ്റ്റ് ബാലമുരളിയും പരിപാടിയില്‍ പങ്കെടുക്കും. മ്യൂസിക്കല്‍ ഷോയിലേക്കുള്ള പ്രവേശനം പ്രത്യേക ഇന്വിറ്റേഷനിലൂടെയായിരിക്കും. ഇതുമായി ബന്ധപ്പെട്ടു സലാല ഒളിമ്പിക് ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഒളിമ്പിക് കാറ്ററങ്ങിന്റെ പുതിയ ലോഗോയും ഇളയനില പ്രോഗ്രാമിന്റെ ലോഗോയും ഡോ.സനാതനന്,സുധാകരന്,ഹാമിദ് അബ്ദുല്‍ഹകീം എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. സലാലയിലെ സാമൂഹിക,സാംസ്കാരിക നേതാക്കളും സോഷ്യല്‍ മീഡിയ ഇന്ഫഌവന്സെഴ്സും പരിപാടിയില്‍ പങ്കെടുക്കും. സുധാകരന് (ഒളിമ്പിക് ട്രെഡിങ് ഓപ്പറേഷന് മാനേജര്‍,)ഹാരിസ് (പ്രോഗ്രാം കണ്‍വീനര്‍,)ഫിറോസ് (ട്രഷറര്‍),ജംഷാദ് ആനക്കയം (പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.