
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
കുവൈത്ത് സിറ്റി : മദ്രസകള്‍ അടച്ചുപൂട്ടണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം മതേതര വിരുദ്ധവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മതം പഠിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന അവസരം നല്‍കുന്നുണ്ട്. ആര്‍എസ്എസിന്റെ ഉപകരണമായി ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അപകടകരമാണ്. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ അധ്യക്ഷനായി. റഊഫ് മശ്ഹൂര്‍, ഇഖ്ബാല്‍ മാവിലാടം,എം.കെ റസാഖ്,ഫാറൂഖ് ഹമദാനി,എം.ആര് നാസ ര്‍,ഡോ.മുഹമ്മദലി,സിറാജ് എരഞ്ഞിക്കല്‍,ഗഫൂര്‍ വയനാട്, ഷാഹുല്‍ ബേപ്പൂര്‍,ഫാസില്‍ കൊല്ലം,സലാം പട്ടാമ്പി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.