ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : 30വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൂസ പേരാമ്പ്ര ക്ക് നേവി ഗേറ്റ് ടെര്‍മിനല്‍ മസ്ജിദ് കൂട്ടായ്മ യാത്രയയപ്പ് നല്കി. പ്രവാസിയായി ആദ്യ 12 വര്‍ഷം ഹോട്ടല്‍ ജീവനക്കാരനായിരുന്നു. പിന്നീട് 18 വര്‍ഷം ടൂറിസ്റ്റ് ക്ലബ്ബില്‍ നാത്തൂറായും ജോലി ചെയ്തു. ഭാര്യയും നാലു ആണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം. യാത്രയയപ്പ് ചടങ്ങില്‍ ടെര്‍മിനല്‍ മസ്ജിദ് ഇമാം ഉസ്മാന് സുഡാന് മുഖ്യാതിഥിയായി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ശംസുദ്ദീന്‍ പൊന്നാനി അധ്യക്ഷനായി. ചടങ്ങില്‍ ആരിഫ്,മുബാസ് കക്കാട്,ലത്തീഫ് മാട്ടൂല്‍, നൗഷാദ് മാട്ടൂല്‍,മുസ്തഫ, ഹുസൈന് കുന്നത്ത്,ഷമീര്‍ കക്കാട്,ഷമീം മുസ്തഫ,ഹാരിസ് കണ്ണൂര്‍ പ്രസംഗിച്ചു. മൂസ പേരാമ്പ്ര മറുപടി പ്രസംഗം നടത്തി. നവാസ് പയ്യോളി സ്വാഗതവും മുനീര്‍ എറണാകുളം നന്ദിയും പറഞ്ഞു.