ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : അല്‍ മൈദാന് സ്ട്രീറ്റിനും റാസല്‍ ഖോര്‍ സ്ട്രീറ്റിനും ഇടയില്‍ ദേരയിലേക്കുള്ള പുതിയ 610 മീറ്റര്‍ ഇരുവരി പാലം ഒക്ടോബര്‍ 13ന് തുറക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അല്‍ ഖൈല്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായി തുറക്കുന്ന തിരക്കേറിയ അല്‍ ഖൈല്‍ റോഡിലെ നാലാമത്തെ പാലമാണിത്. 3,300 മീറ്റര്‍ നീളമുള്ള പാലങ്ങളുടെ നിര്‍മ്മാണവും 6,820 മീറ്ററിലധികം നീളമുള്ള പാതകളുടെ വീതി കൂട്ടലും പുതിയ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടും. പുതിയ പാലത്തിന് മണിക്കൂറില്‍ 3,200 വാഹനങ്ങള്‍ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.