ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : കാസര്‍കോട് ജില്ലാ മുസ്ലിംലീഗ് ആസ്ഥാന മന്ദിരം നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസി നേതൃസംഗമം സംഘടിപ്പിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സംഗമം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി എബി ഷാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുറഹ്മാന് ഹാജി യുടെ അധ്യക്ഷനായി. യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബൈ കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി,അബുദാബി കെഎംസിസി ട്രഷറര്‍ പികെ അഹ്മദ്,വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്,സെക്രട്ടറി ഹനീഫ പടിഞ്ഞാറുമൂല,അബുദാബി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദ,ജനറല്‍ സെക്രട്ടറി ഷാ ബന്ദിയോട്,കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സിഎച്ച് അബ്ദുസ്സലാം,ജനറല്‍ സെക്രട്ടറി മിദ്ലാജ് കുശാല്‍നഗര്‍,കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അസീസ് ആറാട്ട്കടവ്,ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി നാസര്‍ കോളിയടുക്കം,തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പടന്ന,വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഉദിനൂര്‍,ട്രഷറര്‍ മുസബ്ബിര്‍ ഇപി ചര്‍ച്ചയില്‍ പങ്കെടുത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കരയെ മൊമെന്റോ നല്കി ആദരിച്ചു. ജനറല്‍ സെക്രട്ടറി പികെ അഷ്റഫ് സ്വാഗതവും ട്രഷറര്‍ ഉമ്പു ഹാജി നന്ദിയും പറഞ്ഞു.