ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : അബുദാബി ദര്‍ശന സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഷെഫ് ലത ഹോട്ടല്‍ നടന്ന പരിപാടി പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദര്‍ശന പ്രസിഡന്റ് നസിര്‍ പെരുമ്പാവൂര്‍ അധ്യക്ഷനായി. അബുദാബി മലയാളി സമാജം വൈസ് പ്രസിഡന്റ് റെഖിന് സോമന്,കോര്‍ഡിനേഷന്‍ ചെയര്‍മാ ന് യേശു ശീലന്‍,രക്ഷധികാരി ഡോ. ധനലക്ഷ്മി എന്നിവര്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോവളം എംഎല്‍എ വിന്‍സെ ന്റ് മുഖ്യാതിഥി ആയിരുന്നു. ചടങ്ങില്‍ സമാജം മുന്‍ പ്രസിഡന്റ് സലിം ചിറക്കല്‍,ലുലു പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അഷ്റഫ് , വൈസ് പ്രസിഡന്റ് റിയാസ് പി.ടി , ജോയിന്റ് സെക്രട്ടറി മിഥുന് കുറുപ്പ് വനിതാ കണ്‍വീനര്‍ സരിസ ബൈജു, ആര്‍ട്സ് സെക്രട്ടറി അജിത് കുമാര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാനി തലഹത്ത് എന്നിവര്‍ പ്രസംഗിച്ചു. ദര്‍ശന കുടുംബ അംഗങ്ങളുടെ ഡാ ന്സുകള്, പാട്ടുകള്‍, ഡി ബാന്‍ഡ് ടീമിന്റെ ഗാനമേള, മഹാബലിയുടെ എഴുന്നള്ളത്ത്,വിഭവ സമൃദ്ധമായ സദ്യ, ഫാഷന്‍ ഷോ തുടങ്ങിയ വിവിധ പരിപാടികള്‍ ഓണാഘോഷത്തിന് കൊഴുപ്പേകി. ജനറല്‍ സെക്രട്ടറി ബിജു വാര്യര്‍ സ്വാഗതവും ട്രെഷറര്‍ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.