ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : വടകര പാര്‍ലമെന്റ് പരിധിയിലെ പ്രവാസി കൂട്ടായ്മയായ വടകര എന്‍ആര്‍ഐ ഫോറം അബുദാബി ചാപ്റ്റര്‍ 20ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള വടകര മഹോത്സവം 20ന് ഞായറാഴ്ച വൈകുന്നേരം 4 മണിമുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. യുഎഇ യിലെ പ്രമുഖ കാലാകാരന്മാര് അണിനിരക്കുന്ന കലാസന്ധ്യ,നാടിന്റെ രുചി വൈഭവം വിളിച്ചോതുന്ന ഭക്ഷണ ശാലകള്‍,വിവിധ കമ്പനികളുടെ പ്രൊമോഷണല്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെ നാടന്‍ തെരുവിനെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. നാട്ടുത്സവത്തിനു തുടക്കം കുറിച്ച വടകര എന്‍ആര്‍ഐ ഫോറത്തിന്റെ മഹോത്സവം അബുദാബിക്ക് സുപരിചതമാണ്. 20 വര്‍ഷം കൊണ്ട് നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സംഘാടന നേതൃത്വം നല്കി. നൂറ്റി അന്‍പതോളം ഇണകള്‍ക്കു മംഗല്യ സാഫല്യം,വിവിധ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് കെട്ടിടം,ആവശ്യമായ ഉപകരണങ്ങള്‍ തുടങ്ങി നിവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലവും മാഹിയുമാണ് പ്രവര്‍ത്തന പരിധി. പ്രവേശന കൂപ്പണ്‍ വഴി തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ഇരുപതോളം ആകര്‍ഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ സാഹിത്യ സദസ് സംഘടിപ്പിക്കും. പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ പി. ഹരീന്ദ്രനാഥ് മുഖ്യാതിഥിയാകും. യുഎഇയിലെ വിവിധ പ്രവാസി സാഹിത്യകാരന്മാര് പരിപാടിയില്‍ പങ്കെടുക്കും.