27 മില്യണ്‍ ഫോളോവേഴ്സ്
ഫുജൈറ : പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ഫുജൈറ ചാപ്റ്റര്‍ പ്രവര്‍ത്തക സംഗമം യുഎഇ നാഷണല്‍ കെഎംസിസി പ്രസിഡന്റ് ഡോ:പുത്തൂര്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി ഹാളില്‍ നടന്ന സംഗമത്തില്‍ സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ.എകെ മുസ്തഫ,ട്രഷറര്‍ കെ.ഈസ മുഹമ്മദ്, വൈസ് പ്രസിഡന്റ് എംഎസ് അലവി ഹാജി എന്നിവര്‍ സിഎച്ച് സെന്റര്‍ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ച് സംസാരിച്ചു. ഫുജൈറ ചാപ്റ്റര്‍ ചെയര്മാന് മുഹമ്മദ് നെച്ചിയില്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂര്‍,സെക്രട്ടറി ബഷീര്‍ ഉളിയില്‍,ദുബൈ കെഎംസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ പാലത്തിങ്ങല്‍, നാസര്‍ ദിബ്ബ പ്രസംഗിച്ചു. പെരിന്തല്‍മണ്ണ സിഎച്ച് സെന്ററിലേക്ക് ഉബൈദ് പുത്തൂര്‍ നല്കുന്ന വീല്‍ ചെയര്‍ ഭാരവാഹികള്‍ക്ക് കൈമാറി. സംസ്ഥാന,ജില്ലാ കെഎംസിസി ഭാരവാഹികളായ സികെ അബൂബക്കര്‍,വി.എം സിറാജ്, ഇബ്രാഹിം ആലമ്പാടി,റഹീം കൊല്ലം, റാഷിദ് മസാഫി,ഷംസു വലിയകുന്ന്,അഡ്വ.മുഹമ്മദ് അലി, റാഷിദ് ജാതിയേരി,മുഹമ്മദലി ആയഞ്ചേരി,മുഹമ്മദ് ഫിറോസ്,ഹബീബ് കടവത്ത്,ഫൈസല്‍ബാബു,ജാഫര്‍ കപ്പൂര്‍ പങ്കെടുത്തു. ഹനീഫ ഇടുവമ്മല്‍ സ്വാഗതവും മൊയ്തീന് കുട്ടി തൊങ്ങത്ത് നന്ദിയും പറഞ്ഞു.