ഗള്‍ഫ് കപ്പില്‍ സഊദിയെ ബഹ്റൈന്‍ അട്ടിമറിച്ചു
അമേരിക്കന്‍ ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ സര്‍വ്വകാല തകര്‍ച്ച. ഒരു ഡോളറിന് 84 രൂപ 7 പൈസ വരെയാണ് വാരാന്ത്യ വിനിമയം നടന്നത്. ഇത് രൂപക്കുണ്ടാകുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ്. 83 രൂപ 96 പൈസ എന്ന നിലയിലായിരുന്നു കഴിഞ്ഞ വാരങ്ങളിലെ അന്താരാഷ്ട്ര വിപണിയിലെ രൂപയുടെ വിനിമയ നിരക്ക്. 83 രൂപ 85 പൈസ അടിസ്ഥാന നിരക്കിലും 83 രൂപ 96 പൈസ ഉയര്‍ന്ന നിരക്കിലുമാണ് കഴിഞ്ഞ വാരങ്ങളില്‍ രൂപയുടെ വിനിമയം നടന്നത്. പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ യു എസ് ഡോളര്‍ അന്താരാഷ്ട്ര വിപണിയില്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. ഇന്ത്യന്‍ രൂപയ്ക്കൊപ്പം യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെന്‍, ആസ്ട്രേലിയന്‍ ഡോളര്‍ തുടങ്ങിയ പ്രധാന കറന്‍സികളും വിനിമയ തകര്‍ച്ച നേരിടുകയാണ്. ഒരു ഡോളര്‍ 140 സെന്റ് എന്ന നിലയില്‍ നിന്നും യൂറോ യുടെ വിനിമയ നിരക്ക് ഒരു ഡോളര്‍ 90 സെന്റ് എന്ന നിലയിലേക്ക് താഴ്ന്നു. ബ്രിട്ടീഷ് പൗണ്ട് ഒരു ഡോളര്‍ 338 സെന്റ് എന്ന നിലയില്‍ നിന്നും ഒരു ഡോളര്‍ 30 സെന്റ് എന്ന നിലയിലാണ് വിനിമയം നടന്നത്. ജാപ്പനീസ് യെന്‍ ഡോളറിന് 138 രൂപ യില്‍ നിന്നും 139 രൂപ എന്ന നിലയിലാണ് വാരാന്ത്യ വിനിമയം നടന്നത്. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും രൂപ തകരുകയും ചെയ്ത സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുമായി വലിയ തോതില്‍ വിനിമയ വ്യത്യാസമാണ് ഇന്ത്യന്‍ രൂപക്കുണ്ടായത്. രൂപയുടെ തകര്‍ച്ച ഇന്ത്യയിലേക്കുള്ള പണമിടപാടില്‍ വലിയ വര്‍ദ്ധനവുണ്ടാക്കുമെന്ന് കരുതുന്നു.