സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
അബുദാബി : കെകെടിഎം ഗവ.കോളജ് അലുംനി അസോസിയേഷന് യുഎഇ ചാപ്റ്റര്‍ പ്രസിദ്ധീകരിക്കുന്ന പൂര്‍വവിദ്യാര്‍ഥികളുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘ഗുല്‍മോഹര്‍ പൂത്തകാലം’ പുസ്തകത്തിന്റെ കവര്‍ പ്രകാശനം തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ മെമ്പറും ജനനയ ഫോക്ലോര് തിയറ്റര്‍ ഗ്രൂപ്പ് ഡയറക്ടറുമായ പ്രേം പ്രകാശ് നിര്‍വഹിച്ചു. സാഹിത്യകാരനും വ്യവസായിയുമായ സുലൈമാന്‍ മതിലകം ഏറ്റുവാങ്ങി. അക്കാഫ് ലിറ്റററി ക്ലബ് ജനറല്‍ കണ്‍വീനര്‍ ജെറോം തോമസ്,അബുദാബി കെഎസ്സി പ്രസിഡന്റ് എകെ ബീരാന്കൂട്ടി, അബുദാബി ഐഎസ്സി ഓഡിറ്റര്‍ ജയന് ബാലകൃഷ്ണന്,നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ദിനേശ് ഏങ്ങൂര്,കാളിദാസ് മേനോന്,ഹരിലാല്‍,ശ്രീജിത്ത് കരുവാറ്റില്‍ (സിഇഒ എമിരേറ്റ്സ് ക്യാപ്റ്റന്‍), മണി (ഡാമാസ് ജ്വല്ലറി) പ്രസംഗിച്ചു. യുഎഇ അലുംനി പ്രസിഡന്റ് രമേഷ് നായര്‍ ചെന്ത്രാപ്പിന്നി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നജീബ് ഹമീദ്,ഭാരവാഹികളായ നിലേഷ്,വിജയകുമാര്‍ മുല്ലശ്ശേരിയില്,അജിത മേനോന്,അനില്‍ ധവാന്,അനീഷ്, ബാബുഡേവീസ്,ജിംജി വാഴപ്പിള്ളി,പി.എസ് ബാബു,ഷാജു ജോര്‍ജ്,ഷിബു നേതൃത്വം നല്കി. അലുംനി ലിറ്റററി ക്ലബ് ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ സുനില്‍ രാജ് നന്ദിയും പറഞ്ഞു. മനോജ് രാധാകൃഷ്ണന്, അനസ് മാള എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍.