27 മില്യണ്‍ ഫോളോവേഴ്സ്
അജ്മാന് : പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ചാപ്റ്ററുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി അജ്മാന് ചാപ്റ്റര്‍ രൂപീകരണവും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു. അജ്മാന് തമാം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് വാഫി അധ്യക്ഷനായി. സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. എകെ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എംഎസ് അലവി പദ്ധതി വിശദീകരിച്ചു. ട്രഷറര്‍ കെ.മുഹമ്മദ് ഈസ ചാപ്റ്റര്‍ പ്രഖ്യാപനം നടത്തി. ഇസ്ഹാഖ് വാഫി ബിടാത്തിയെ ചെയര്‍മാനും അബ്ദുല്ല ശരീഫ് പെരിന്തല്‍മണ്ണയെ ജനറല്‍ കണ്‍വീനറും സുബൈര്‍ താഴേക്കോടിനെ ട്രഷററായും തിരഞ്ഞെടുത്തു.
നൗഷാദ് ഫൈസി, ശംസുദ്ദീന്‍ സന വാട്ടര്‍, ഹംസ മണ്ണാര്‍മല, അന്‍വര്‍ തൃത്താല, ബഷീര്‍ തൃക്കട്ടീരി,ലത്തീഫ് ടിഎന്‍ പുരം എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളാണ്. വൈസ് ചെയര്മാന്മാരായി ഹകീം മാടാല,അബ്ദുല്‍ മുനീര്‍ കുരുവമ്പലം, അബ്ദുറഷീദ് വളപുരം,ഷൗക്കത് കൊലൊത്തൊടി എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി ഇര്‍ഷാദ് ടിഎന്‍ പുരം, നൗഫല്‍ കൂളത്ത്,മന്‍സൂര്‍ മണ്ണാര്‍മല,അബ്ദു ല്‍ ഖാദര്‍ പെരിന്തല്‍മണ്ണ,അന്‍സാര്‍ പുലാമന്തോള്‍ എന്നിവരെയും തിരെഞ്ഞെടുത്തു. യോഗത്തില്‍ ശംസുദ്ദീന്‍ സന വാട്ടര്‍,അബ്ദുറസാഖ് വെളിയങ്കോട്,സക്കീര്‍ പാലത്തിങ്ങല്‍ ദുബൈ,മുസ്തഫ വേങ്ങര,റഷീദ് എരമംഗലം,മന്‍സൂര്‍ മങ്കട പ്രസംഗിച്ചു. യോഗത്തില്‍ അജ്മാന് കെഎംസിസി സംസ്ഥാന,ജില്ലാ,മണ്ഡലം നേതാക്കളും മറ്റു പ്രമുഖരും പങ്കെടുത്തു. ലത്തീഫ് ടിഎന്‍ പുരം സ്വാഗതവും അബ്ദുല്‍ മുനീര്‍ കുരുവമ്പലം നന്ദിയും പറഞ്ഞു.