27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ സംഗമം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. പെരിന്തല്‍മണ്ണ,പട്ടാമ്പി,ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളും, മേലാറ്റൂര്‍,വെട്ടത്തൂര്‍, താഴേക്കോട്, ആലിപ്പറമ്പ്,പുലാമന്തോള്‍,ഏലംകുളം,കൊപ്പം,കുലുക്കല്ലൂര്‍,മുതുതല,ഓങ്ങല്ലൂര്‍,തിരുവേഗപ്പുറ,വല്ലപ്പുഴ,വിളയൂര്‍,തൃക്കടീരി,നെല്ലായ, തച്ചനാട്ടുകര,അലനല്ലൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ അബുദാബി ചാപ്റ്റര്‍. ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര് സംഗമം ഉദ്്ഘാടനം ചെയ്തു. ചാപ്റ്റര്‍ ചെയര്മാന് ബഷീര്‍ നെല്ലിപ്പറമ്പ് അധ്യക്ഷനായി. സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ.എകെ മുസ്തഫ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ട്രഷറര്‍ കെ.മുഹമ്മദ് ഈസ പദ്ധതി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് എംഎസ് അലവി,കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഷീദ് പട്ടാമ്പി, മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കളിയാടന്‍,ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി, ക്ഷാധികാരികളായ റഫീഖ് പൂവ്വത്താണി,ഷൗഖത്ത് കാപ്പുമുഖം പ്രസംഗിച്ചു. പാലക്കാട് ജില്ലാ ഭാരവാഹികളായ ഇസ്മായില്‍ പട്ടാമ്പി,ഹാരിസ് കണ്ടപ്പാടി,ജാസ്മിര്‍ നാട്ടുകല്‍,മുത്തലിബ് അരയാലന്‍,പെരിന്തല്‍മണ്ണ മണ്ഡലം ട്രഷറര്‍ റിയാസ് ആനമങ്ങാട് നേതൃത്വം നല്കി. ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പെരിന്തല്‍മണ്ണ സ്വാഗതവും ട്രഷറര്‍ ഫായിസ് വളപുരം നന്ദിയും പറഞ്ഞു.