ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും സമ്പന്ന നഗര പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്ത്. 2024 ഒക്ടോബര്‍ വരെ 1.67 ട്രില്യണ്‍ ഡോളര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് ആണ് അബുദാബി കൈകാര്യം ചെയ്തത്. പട്ടികയില്‍ കുവൈത്ത് സിറ്റി ഏഴാം സ്ഥാനത്താണ്. ഗ്ലോബല്‍ എസ്.ഡെബ്ലു.എഫ് ക്ലാസിഫിക്കേഷന്‍ പ്രകാരം 978 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള നഗരമാണ് കുവൈത്ത് സിറ്റി. 1.66 ട്രില്യണ്‍ ഡോളറിന്റെ ആസ്തിയുമായി നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോ രണ്ടാം സ്ഥാനവും 1.34 ട്രില്യണ്‍ ഡോളര്‍ കൈകാര്യം ചെയ്യുന്ന ബെയ്ജിംഗ് മൂന്നാം സ്ഥാനത്തുമാണ് ലിസ്റ്റില്‍. 1.13 ട്രില്യണ്‍ ഡോളര്‍ കൈകാര്യം ചെയ്യുന്ന സിംഗപ്പൂര്‍ നാലാം സ്ഥാനത്തും ഇടം പിടിച്ചു. പട്ടികയില്‍ സൗദി തലസ്ഥാനമായ റിയാദ് അഞ്ചാം സ്ഥാനത്തും ഹോങ്കോങ്ങ് ആറാം സ്ഥാനത്തുമാണുള്ളത്.