27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി: നമ്മുടെ കുട്ടികള്‍ നമ്മുടെ ഭാവി എന്ന സന്ദേശവുമായി അബുദാബി നഗരസഭ ര ക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തി. നിരവധി സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന മുഹമ്മദ് ബിന്‍ സാ യിദ് സിറ്റിയിലെ രക്ഷിതാക്കള്‍ക്കിടയിലാണ് നഗരസഭ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. ഇലക്ട്രോണിക് പുകവലി, ഊര്‍ജ്ജ പാനീയങ്ങളുടെ ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കുന്നതിനായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായി മുഹമ്മദ് ബിന്‍ സാ യിദ് സിറ്റിയിലെ നിരവധി സ്കൂളുകളിലെ വിദ്യാര്‍ത്ഥികളിലും ബോധവല്‍ക്കരണം നടത്തി. പുകവലിയു ടെ ദൂശ്യഫലങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ദൃശ്യാവതരണവും ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.