അഴീക്കോട് മണ്ഡലം ദുബൈ കെഎംസിസി പ്രഥമ വനിതാ കമ്മിറ്റി നിലവില്‍ വന്നു
ഷാര്‍ജ : എമിറേറ്റിലെ ക്ലബ്ബുകള്‍ക്ക് പാരിതോഷികമായി 36 ദശലക്ഷം ദിര്‍ഹം ഗ്രാന്റ് നല്കാന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശം. 2023-2024 സീസണില്‍ ഷാര്‍ജയില്‍ മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച ക്ലബ്ബുകള്‍ക്കാണ് ഗ്രാന്റ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഷാര്‍ജ എമിറേറ്റിന്റെയും ക്ലബ്ബുകളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രാന്റ് വിതരണമാകുമിത്. സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്ക് പുതിയ സീസണിനായി തയ്യാറെടുക്കുന്നതിനും അവരുടെ ഗെയിമുകള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനും ഗ്രാന്റ് ഗുണം ചെയ്യും. പ്രാദേശിക,ദേശീയ,അന്തര്‍ദേശീയ തലങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളും കീര്‍ത്തികളും നേടുന്നതിന് ഇത് സഹായകമാകും.
കഴിഞ്ഞ സീസണില്‍ കിരീടങ്ങളും ചാമ്പ്യ ന്ഷിപ്പുകളും നേടിയ എമിറേറ്റിലെ 19 ക്ലബ്ബുക ള്‍ക്കാണ് ഗ്രാന്റ് നല്‍കുന്നത്. ഷാര്‍ജ,കല്‍ബ,കല്‍ബ ഫുട്ബോള്‍ കമ്പനി, അല്‍ ബതായെ, ഖോര്‍ഫക്കന്‍, അല്‍ ഹംരിയ,ദിബ്ബ അല്‍ ഹിസ്ന്‍,അല്‍ ദൈദ്, അല്‍മദാം, മ്ലീഹ എന്നീ 10 സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്കും ഷാര്‍ജ ഇക്വസ്ട്രിയന്‍ ആന്റ് റേസിങ് ക്ലബ്, ഷാര്‍ജ സെല്‍ഫ് ഡിഫന്‍സ് സ്പോര്‍ട്സ് ക്ലബ്, ഷാര്‍ജ ഇന്റര്‍നാഷണല്‍ മറൈന്‍ സ്പോര്‍ട്സ് ക്ലബ്, ഷാര്‍ജ കള്‍ച്ചറല്‍ ആന്റ് ചെസ് ക്ലബ്, ഷാര്‍ജയിലെ വനിതകള്‍ക്കായുള്ള ചെസ് ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ്, വികലാംഗര്‍ക്കുള്ള അല്‍ തിഖ, ഖോര്ഫക്കാന് ക്ലബ് വികലാംഗര്‍, ഷാര്‍ജ ഫാല്‍ക്കണേഴ്സ് ക്ലബ്ബ്,ഷാര്‍ജ വിമന്‍സ് സ്പോര്‍ട്സ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുമാണ് ഭരണാധികാരിയുടെ ഗ്രാന്റിന് അര്‍ഹരായിക്കുന്നത്. എമിറേറ്റിനായി നേട്ടങ്ങള്‍ കൈവരിച്ച ക്ലബ്ബ് ടീമുകളുടെ സംഭാവനകളെ ഭരണാധികാരി അഭിനന്ദിക്കുകയും ടീമിന്റെയും വ്യക്തിഗത ഗെയിമുകളുടെയും തലത്തില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും കിരീടങ്ങളും ചാമ്പ്യന്‍ഷിപ്പുകളും ഇനിയും നേടുന്നതില്‍ മികവ് തുടരാന്‍ ഗ്രാന്റ് കളിക്കാരെ പ്രേരിപ്പിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.