
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
ദുബൈ : സമത്വത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശവും കരുത്തും പങ്കുവച്ച് ദുബൈ പ്രിയദര്‍ശിനി വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ദുബൈയിലെ അവാനി പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളും പങ്കെടുത്ത ഘോഷയാത്രയും സംഘടിപ്പിച്ചു. ‘ഓണോത്സവം’ പരിപാടിയില്‍ പ്രസിഡന്റ് പ്രമോദ്കുമാര്‍ അധ്യക്ഷനായി. രക്ഷാധികാരി എന്‍.പി രാമചന്ദ്രനും ഗുരുജി മാധവനും ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.സൗമ്യ സരിന്,ജയ്ഹിന്ദ് മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എല്‍വിസ് ചുമ്മാര്‍,മുഹമ്മദ് അസീം ദുറാനി,പാര്വീന് മെഹമൂദ്,യുസുഫ് അല്‍ ഷഹി, ഫാത്തിമ യുസുഫ് അല്‍ ഷഹി,ജലീല ഫൗണ്ടേഷന് ഭാരവാഹികള്‍,പ്രിയദര്‍ശിനി ഭാരവാഹികള്‍,അംഗങ്ങള്‍ വനിതാ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പ്രോഗ്രാം കണ്‍വീനര്‍ ഉദയ വര്‍മ നന്ദി പറഞ്ഞു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും