മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
അബുദാബി : സര്‍ഗ വസന്തം തീര്‍ത്ത് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ വിങ് സംഘടിപ്പിച്ച സംഗീത പരിപാടി ‘മുറ്റത്തെ മുല്ല സീസണ് 2’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അബുദാബിയിലെ പതിനഞ്ചോളം കലാകാരന്മാര് അവതരിപ്പിച്ച സംഗീത പരിപാടിയും മാട്ടൂല്‍ കെഎംസിസിയുടെ കോല്‍ക്കളിയും ശ്രദ്ധേയമായി. പ്രധാന ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി പ്രമുഖ വ്യവസായി അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹജി അധ്യക്ഷനായി. ചടങ്ങില്‍ ഇസ്ലാമിക് സെന്റര്‍ ലൈബ്രറിയിലേക്ക് നല്കുന്ന പുസ്തകം ‘ഹരികഥ’ മാധ്യമപ്രവര്ത്തകന് റാഷിദ് പൂമാടം ബാവാ ഹാജിക്ക് കൈമാറി. 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സീനിയര്‍ മെമ്പര്‍ പള്ളിക്കാട്ടില്‍ അബ്ദുല്‍ അസീസിനുള്ള ഉപഹാരം സെ ന്റര്‍ വൈസ് പ്രസിഡന്റ് വി.പി.കെ അബ്ദുല്ല കൈമാറി. അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി യൂസുഫ് മാട്ടൂല്‍,ഇസ്ലാമിക് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.മുഹമ്മദ് കുഞ്ഞി, ടി.കെ അബ്ദുസ്സലാം,സെ ന്റര്‍ ആക്ടിങ് സെക്രട്ടറി സി.സമീര്‍,ഹാഷിം ഹസന്‍കുട്ടി പ്രസംഗിച്ചു. കള്‍ച്ചറല്‍ സെക്രട്ടറി മശ്ഹൂദ് നീര്ച്ചാല് സ്വാഗതവും ഹുസൈന് സി.കെ നന്ദിയും പറഞ്ഞു.