ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : സാമൂഹ്യ മാധ്യമ സങ്കേതങ്ങളില്‍ നൂതന വാര്ത്താവിഷ്കാര,പ്രസരണത്തിന് തുടക്കംകുറിച്ച ഗള്‍ഫ് ചന്ദ്രിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഗ്രാന്റ് ലോഞ്ചിങ് കോണ്‍ഫറന്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം പ്രൗഢമായി. ദേരയിലെ ഫ്ളോറ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗവേണിങ് ബോഡി ചെയര്മാന് ഡോ.പുത്തൂര്‍ റഹ്മാന്റെ അധ്യക്ഷതയില്‍ റിയാസ് ചേലേരി പ്രകാശനം നിര്‍വഹിച്ചു. നവംബര്‍ 29ന് വൈകുന്നേരം 7.30ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഗ്രാന്റ് ലോഞ്ചിങ്ങിന്റെ സമ്പൂര്‍ണ സന്ദേശം വിളംബരം ചെയ്യുന്ന ഡിജിറ്റല്‍ പോസ്റ്റര്‍ ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി അംഗങ്ങളുടെയും യുഎഇയിലെ മുഴുവന്‍ സംസ്ഥാന കെഎംസിസി ഭാരവാഹികളുടെയും ധന്യസാന്നിധ്യത്തിലാണ് പ്രകാശിതമായത്.
ഗവേണിങ് ബോഡി വൈസ് ചെയര്‍മാര്‍ യഹ്യ തളങ്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍
ഷുക്കൂര്‍ അലി കല്ലുങ്ങല്‍ സ്വാഗതം പറഞ്ഞു. എംപിഎം റഷിദ്,ഹാഷിം നൂഞ്ഞേരി,മുസ്തഫ തിരൂര്‍,സയ്യിദ് ഷിഹാബുദ്ദീന് തങ്ങള്‍,മുബാറക് കോക്കൂര്‍,ഫൈസല്‍ കരീം,റസാഖ് ചെനക്കല്‍,സൂപ്പി പാതിരപ്പറ്റ,അബു ചിറക്കല്‍ പ്രസംഗിച്ചു. പി.കെ അഹമ്മദ് നന്ദി പറഞ്ഞു. ഗ്രാന്റ് ലോഞ്ചിങ് കോണ്‍ഫറന്‍സ് വന്‍ വിജയമാക്കുന്നതിന് വിവിധ സബ് കമ്മിറ്റികള്‍ ഉള്‍പ്പെടെ വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു.
ഡിജിറ്റല്‍ മാധ്യമരംഗത്ത് അതിനൂതന സാങ്കേതിക വിദ്യകളുമായി 2024 ജൂണ്‍ ഒന്നു മുതലാണ് അനുവാചകരിലെത്തിയത്. നവംബര്‍ 29ന് വെള്ളിയാഴ്ച വൈകുന്നേരം 7.30ന് നടക്കുന്ന മെഗാ ഇവന്റില്‍ ഗള്‍ഫ് ചന്ദ്രിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് പ്രമുഖ വ്യക്തികള്‍ സഹൃദയ സമക്ഷം സമര്‍പ്പിക്കും. മുസ്്ലിംലീഗിന്റെ സമുന്നത നേതാക്കള്‍ക്ക് പുറമെ അറബ് പ്രമുഖരും ദേശീയ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക,വ്യാവസായിക രംഗത്തെ പ്രഗത്ഭരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കലാസന്ധ്യയോടെ പരിപാടി സമാപിക്കും.