ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : ദുബൈയില്‍ ഇ-സ്കൂട്ടറുകള് ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. തീപിടത്തത്തെത്തുടര്ന്ന് ഇ-സ്കൂട്ടറുകള്‍ക്ക് മെട്രോയിലും ട്രാമിലുമെല്ലാം നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് നിബന്ധനകളോടെ ആര്‍ടിഎ ഇളവ് നല്‍കിയിട്ടുണ്ട്. സീറ്റ് ഇല്ലാത്ത, മടക്കി സൂക്ഷിക്കാന്‍ കഴിയുന്ന ഇ-സ്കൂട്ടറുകള് ഇനി മെട്രോയിലും കൊണ്ടു പോകാം. പരമാവധി അനുവദിച്ച ഭാരം 20 കിലോയാണ്. മെട്രോ, ട്രാം എന്നിവ ഉപയോഗിക്കുന്ന ഇ-സ്കൂട്ടര്‍ യാത്രക്കാര്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ കൂടി ആര്‍ടിഎ മുന്നോട്ടു വെയ്ക്കുന്നു. മെട്രോ, ട്രാം എന്നിവയുടെ സ്റ്റേഷനിലോ പരിസരത്തോ ഇ-സ്കൂട്ടറുകള് ചാര്‍ജ് ചെയ്യാന്‍ പാടില്ല. മെട്രോ, ട്രാം എന്നിവയില്‍ ഇ-സ്കൂട്ടറുമായി യാത്ര ചെയ്യുമ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാന്‍ പാടില്ല. നനഞ്ഞതോ, ചെളി പുരണ്ടതോ ആയ ഇ-സ്കൂട്ടറുകള് മെട്രോയില്‍ കയറ്റാന്‍ പാടില്ല. സ്റ്റേഷനില്‍ പ്രവേശിക്കും മുമ്പ് ഇവ മടക്കി കയ്യില്‍ സൂക്ഷിക്കണം. മെട്രോയില്‍ കയറും മുമ്പ് പവര്‍ ഓഫ് ചെയ്തു സുരക്ഷിതമാക്കണം. കേടായ ബാറ്ററികള്‍, ഇരട്ട ബാറ്ററികള്‍ എന്നിവ സ്കൂട്ടറില്‍ ഉണ്ടാവരുത്. ബാറ്ററികള്‍ രാജ്യാന്തര നിലവാരമുള്ളതായിരിക്കണം. തുടങ്ങി നിരവധി നിബന്ധനകളാണ് ആര്‍ടിഎ മുന്നോട്ട് വെയ്ക്കുന്നത്.