ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : തൊഴില്‍ പെര്‍മിറ്റുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് പൊതുമാപ്പില്‍ ഇളവ് അനുവദിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ കാലാവധി തീര്‍ന്ന ശേഷമുള്ള ദിവസങ്ങള്‍ക്കുള്ള ഓവര്‍ സ്റ്റേ പിഴ, പൊതുമാപ്പില്‍ ഇളവു ചെയ്യാവുന്നതാണ്. ഓഗസ്റ്റ് 31 വരെയുളള വിസ നിയമലംഘനങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പുതിയ സ്പോണ്‍സറെ കണ്ടെത്തി വര്‍ക്ക് പെര്‍മിറ്റ് നേടുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ തടസമില്ല. പൊതുമാപ്പ് കാലാവധി കഴിയാന്‍ ഇനി 26 ദിവസം മാത്രമാണ് ബാക്കിയുള്ളത്.