ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അജ്മാന് : വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മാന് പ്രൊവിന്‍സ് ഓണാഘോഷം ഇമാറാത്തി ആര്‍ട്ടിസ്റ്റ് അഹമ്മദ് അല്‍ റുക്നി ഉദ്ഘാടനം ചെയ്തു. മലയാളികളുടെ മഹോത്സവമായ ഓണം സമൂഹത്തില്‍ സ്നേഹവും സൗഹൃദവും സംസ്കാരവും സംയോജിപ്പിക്കുന്ന ഉത്സവമാണെന്നും ഓണത്തെ വരവേല്‍ക്കുന്നത് സാമൂഹ്യ സൗഹൃദത്തിന്റെ അടയാളമാണെന്നും അഹമ്മദ് അല്‍ റുക്നി പറഞ്ഞു. പ്രസിഡന്റ് ഡയസ് ഇടിക്കുള അധ്യക്ഷനായി. ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, മിഡില്‍ ഈസ്റ്റ് റീജണ്‍ ഗുഡ്വില് അംബാസിഡര്‍ എന്‍.എം പണിക്കര്‍, ഷൈന്‍ ചന്ദ്രസേനന്,ഡോ.ജെറോ വര്‍ഗീസ്,തോമസ് ഉമ്മന്‍, ബാവ റേച്ചല്‍,എ.ബി ജേക്കബ്,ബെറ്റി ജെയിംസ്,ബിജോ കളീക്കല്‍, കെനി ഡിസില്‍വ പ്രസംഗിച്ചു. സെക്രട്ടറി സ്വപ്ന ഡേവിഡ് സ്വാഗതവും ട്രഷറര്‍ ജെയിംസ് മാത്യു നന്ദിയും പറഞ്ഞു. ഗ്ലോബല്‍,മിഡില്‍ ഈസ്റ്റ് റീജണ്‍ ഭാരവാഹികളെയും ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ സുവനീര്‍ കവര്‍ ഡിസൈനിങ്ങില്‍ സമ്മാനര്‍ഹയായ ബാവാ റേച്ചലിനെയും ചടങ്ങില്‍ ആദരിച്ചു. 10,12 ക്ലാസുകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് മെറിറ്റ് അവാര്‍ഡുകള്‍ നല്കി. കലാപരിപാടികളും ഗാനമേളയും ഘോഷയാത്രയും ഓണസദ്യയും നടന്നു.