ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : കെഎംസിസി ദുബൈ ഉദുമ മണ്ഡലം കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് മദ്ഹ് ഗാന മത്സരം സംഘടിപ്പിച്ചു. മുത്ത് നബി (സ) അനുപമ വ്യക്തിത്വം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ‘ഇശ്ഖെ ഹുസൂര്‍’ പരിപാടിയില്‍ വെച്ചാണ് മദ്ഹ്ഗാന മത്സരം ഒരുക്കിയത്. അബുഹൈല്‍ ദുബൈ കെഎംസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ കെഎംസിസി സംസ്ഥാന,ജില്ല,മണ്ഡലം,പഞ്ചായത്ത് നേതാക്കള്‍ പങ്കെടുത്തു. മത്സരത്തില്‍ തഹഷീര് ഒന്നാം സ്ഥാനവും റിഷാദ് രണ്ടാം സ്ഥാനവും ഫൈസല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.