ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : കെഎംസിസി നാട്ടിക മണ്ഡലം കമ്മിറ്റി തൃശൂര്‍ സിഎച്ച് സെന്റര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചക്കനത്ത് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാന്‍ എന്നും മുന്നിട്ട് നില്‍ക്കുന്നത് സി എച്ച് സെന്ററുകളാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ മെമ്പര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. അക്വാ അറബ് ട്രേഡിങ് കമ്പനി എംഡി നിയാസ് പടുവിങ്ങല്‍,അല്‍ മഖ്സൂദ് ഗ്രൂപ്പ് എംഡി മുഹമ്മദ് സിദ്ദീഖ് എന്നിവര്‍ക്ക് ടെല്‍കോണ്‍ ഗ്രൂപ്പ് എം ഡി കബീര്‍ മെമ്പര്‍ഷിപ്പ് നല്കി. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് ഇസ്മായില്‍ ഏറാമല വിഷയാവതരണം നടത്തി.
മണ്ഡലം പ്രസിഡന്റ് ഖാദര്‍മോന്‍ പുതുശ്ശേരി അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി ഹബീബ് ചാഴൂര്‍ ആമുഖ പ്രസംഗവും ഇര്‍ഷാദ് മണലൂര്‍ പ്രാര്‍ത്ഥനയും നടത്തി.ജില്ലാ ട്രഷറര്‍ മുഹ്സിന് നാട്ടിക,ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ വഹാബ് ചേര്‍പ്പ്, ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്,അഡ്വ. സന്തോഷ് നായര്‍,മറ്റു മണ്ഡലം കോര്‍ഡിനേറ്റര്‍ മാരായ നസറുദ്ദീന്‍ ഗുരുവായൂര്‍,ഷിയാസ് കൊടുങ്ങല്ലൂര്‍,നജീബ് കൈപ്പമംഗലം, വനിതാ വിങ് തൃശൂര്‍ ജില്ലാ സെക്രട്ടറി ഹസീന റഫീഖ് പ്രസംഗിച്ചു. നൗഫര്‍ പുതുശ്ശേരി, ശിഹാബ് കടവില്‍,ശരീഫ് നാട്ടിക,ഷെജില അബ്ദുല്‍ വഹാബ്, ഫസീല ഖാദര്‍മോന്‍ നേതൃത്വം നല്കി. സിഎച്ച് സെന്റര്‍ മണ്ഡലം കോര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ മുറ്റിച്ചൂര്‍ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് മൊയ്നുദ്ദീന് വലപ്പാട് നന്ദിയും പറഞ്ഞു.