ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : ഡിജിറ്റല്‍ മാധ്യമരംഗത്ത് അതിനൂതന സാങ്കേതിക വിദ്യകളുമായി അനുവാചകരിലെത്തിയ ഗള്‍ഫ് ചന്ദ്രിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഗ്രാന്റ് ലോഞ്ചിങ് കോണ്‍ഫറന്‍സ് നവംബര്‍ 29ന് വെള്ളിയാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ സംഘടിപ്പിക്കാന്‍ ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു. വൈകുന്നേരം
7.30ന് നടക്കുന്ന മെഗാ ഇവന്റില്‍ ഗള്‍ഫ് ചന്ദ്രിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് പ്രമുഖ വ്യക്തികള്‍ സഹൃദയ സമക്ഷം സമര്‍പ്പിക്കും. മുസ്്ലിംലീഗിന്റെ സമുന്നത നേതാക്കള്‍ക്ക് പുറമെ അറബ് പ്രമുഖരും ദേശീയ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക,വ്യാവസായിക രംഗത്തെ പ്രഗത്ഭരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. പ്രമുഖര്‍ നയിക്കുന്ന കലാസന്ധ്യയോടെ പരിപാടി സമാപിക്കും. ഗ്രാന്റ് കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം യുഎഇയിലെ എല്ലാ എമിറേറ്റ്്സുകളിലും പ്രത്യേക കാമ്പയിന് നടക്കും. ഗ്രാന്റ് ലോഞ്ചിങ് കോണ്‍ഫറന്‍സ് വന്‍ വിജയമാക്കുന്നതിന് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണ കണ്വന്ഷന് നാളെ ദുബൈയില്‍ നടക്കും. ഉച്ചയ്ക്ക് 12.30ന് ദുബൈ ദേരയിലെ ഫ്ളോറ ഇന്‍ ഹോട്ടലില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി അംഗങ്ങളും യുഎഇയിലെ മുഴുവന്‍ സംസ്ഥാന കെഎംസിസി ഭാരവാഹികളും പങ്കെടുക്കും.
ഗവേണിങ് ബോഡി യോഗത്തില്‍ ചെയര്മാന് ഡോ.പുത്തൂര്‍ റഹ്മാന് അധ്യക്ഷനായി. ഗവേണിങ് ബോഡി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ശംസുദ്ദീന്‍ ബിന്‍ മുഹ്്യദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഷുക്കൂര്‍ അലി കല്ലുങ്ങല്‍ സ്വാഗതം പറഞ്ഞു. അംഗങ്ങളായ പി.കെ അന്‍വര്‍ നഹ,നിസാര്‍ തളങ്കര,യഹ്യ തളങ്കര,സി.എച്ച് യൂസുഫ്,എം.പി.എം റഷീദ്,അന്‍വര്‍ അമീന്,ഹാഷിം നൂഞ്ഞേരി,മുബാറക് കോക്കൂര്‍, ഡോ.കെ.പി ഹുസൈന്,ഫൈസൽ കരീം,റസാഖ് ചെനക്കൽ,റിയാസ് ചേലേരി,മുഹമ്മദ് ബെന്‍സ് പങ്കെടുത്തു.