ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
യു എ ഇ : യുഎഇയില്‍ വീട്ടു ജോലിക്കാര്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജനുവരി ഒന്നു മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി. ജനുവരി ഒന്നിനകം ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് ജനുവരി ഒന്നു മുതല്‍ പുതിയ വിസ എടുക്കാനോ, നിലവിലുള്ളവ പുതുക്കാനോ സാധിക്കില്ല. നേരത്തെ ഈ നിയമം അബുദാബി, ദുബൈ എമിറേറ്റുകളിലെ വിസക്കാര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. ഇത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമായ ഒന്നാണ്. നിയമപ്രകാരം തൊഴിലുടമയാണ് ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പാക്കേണ്ടത്. ഫാമിലി വിസയുള്ള ജീവനക്കാര്‍ അവരുടെ ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പാക്കണമെന്നും അധികൃതര്‍ അറിയിച്ചു.